സ്മൃതി ഇറാനിയുടെ വളര്‍ത്തു മകള്‍ മകളുടെ രഹസ്യം വെളിപ്പെടുത്തി ഷാരുഖ് ഖാന്‍

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വളര്‍ത്തു മകളെപ്പറ്റിയുള്ള ചര്‍ച്ചകളാണിപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്ന മന്ത്രിയുടെ പേജില്‍ ഒരു സുന്ദരിയുടെ ചിത്രവുമുണ്ടായിരുന്നു. ഇതാരാണെന്ന് സംശയിക്കുന്നവര്‍ക്ക് മറുപടിയും അതിലുണ്ടായിരുന്നു. തന്റെ മകള്‍ ഷാനെല്ലെയുടെ ഫോട്ടോയാണത്.
വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന കുറിപ്പോടെയായിരുന്നു മകളുടെ ഫോട്ടോ. സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടെ ആദ്യ ഭാര്യയിലുള്ള മകളാണ് ഷാനെല്ലെ. മകളുടെ ഫോട്ടോ ഇട്ടതിന് പിന്നാലെ മറുപടിയുമായി എത്തിയത് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.
ഷാനെല്ലയെക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തുകയായിരുന്നു ഷാരൂഖ്. എന്റെ കൂട്ടുകാരന്‍ സുബിന്റെ മകള്‍ ഇപ്പോള്‍ വളര്‍ന്ന് സുന്ദരിയായി. നിങ്ങള്‍ അറിയാന്‍ ഒരു കാര്യം പറയട്ടെ അവള്‍ക്ക് ഷാനെല്ല എന്ന പേരിട്ടത് ഞാന്‍ ആണെന്നായിരുന്നു ഷാരുഖിന്റെ കുറിപ്പ്.
2001ലായിരുന്നു സ്മൃതി ഇറാനിയും സുബിനുമായുള്ള വിവാഹം. ഷാനെല്ലയ്ക്കു പുറമേ സോര്‍, സോയിഷ് എന്നിവരുമാണ് മക്കള്‍. ഷാനെല്ല ജോര്‍ജ്ടൗണ്‍ സര്‍വ്വകലാശാലയില്‍ നിയമവിദ്യാര്‍ത്ഥിനിയാണ്.
https://www.facebook.com/Malayalivartha

























