കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കിനെ സംബന്ധിച്ച് സിബിഐ അന്വേഷണം തുടങ്ങി
നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കിനെ സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭൂമി ഇടപാടുകളില്‍ കലാഭവന്‍ മണിക്കും പങ്കുണ്ടായിരുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം.
മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരന് രാമകൃഷ്ണന് വ്യക്തമാക്കി. ഇതു സംബന്ധിച്ച് സിബിഐക്ക് വിവരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മുമ്പ് കേസ് അന്വേഷിച്ചിരുന്ന കേരള പോലീസിന് ഇതു സംബന്ധിച്ച് വിവരം നല്‍കിയിരുന്നെങ്കിലും ഭൂമി ഇടപാടുകള്‍ പരിഗണിക്കാതെയാണ് അന്വേഷണം മുന്നോട്ടുപോയതെന്നും രാമകൃഷ്ണന് കുറ്റപ്പെടുത്തി. ഇടുക്കിയിലെ രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ ദിലീപും മണിയും ഒന്നിച്ചു ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചന.
അതേസമയം, മണിയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നു തന്നെയാണു സഹോദരന് രാമകൃഷ്ണന്റെ ഉറച്ച നിലപാട്. എന്നാല്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിലരാണ് ഇതിനു പിന്നിലെന്ന സംശയം നേരത്തെ തന്നെയുണ്ട്. ക്വട്ടേഷന്‍ സംഘത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. മണിയുടെ മരണത്തിനു പിന്നിലെ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൂട്ടുകാരെന്നു പറയുന്നവര്‍ക്ക് അറിയാം. അതെല്ലാം അന്വേഷണത്തിലൂടെയാണു പുറത്തുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചാലക്കുടിയിലെ ഔട്ട് ഹൗസായ പാഡിയില്‍ മണിക്കൊപ്പം ഉണ്ടായിരുന്ന സിനിമാ താരങ്ങളടക്കമുള്ള സുഹൃത്തുക്കളില്‍ പലരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ആറു പേര്‍ക്കു നുണപരിശോധന നടത്തി. എന്നാല്‍, ഇവരടക്കം ആരെങ്കിലും മണിയെ ബോധപൂര്‍വം അപകടപ്പെടുത്തിയെന്നതിന് തെളിവുകള്‍ കിട്ടിയില്ല. പാഡിയില്‍ അവസാനം ഉണ്ടായിരുന്ന സിനിമാക്കാരും മണിയും ദിലീപും നാദിര്‍ഷയും എല്ലാം ഉറ്റ സുഹൃത്തുക്കളായിരുന്നു എന്നതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്.
മണി മരണപ്പെട്ടതിനു ശേഷം ഒരേ ഒരു തവണ മാത്രമാണ് ദിലീപ് വീട്ടില്‍ വന്നതെന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ സഹായിച്ചില്ലെന്നും രാമകൃഷ്ണന് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha