ക്ഷീണം മാറ്റാന്‍ രാവും പകലും ദിലീപ് ഉറക്കത്തില്‍, സിനിമ കാണലും നിഷേധിച്ചു

ദിലീപിനു ജയിലില്‍ ഉറക്കത്തിന്റെ കാലം. ശനിയാഴ്ച വൈകിട്ട് വീണ്ടും ആലുവ സബ് ജയിലിലെത്തിയ ദിലീപ് രാത്രിയും ഇന്നലെ പകലുമായി ഉറങ്ങിയാണു സമയം തീര്‍ത്തത്. സഹതടവുകാര്‍ ഉറക്കത്തിനു തടസമുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
പോലീസ് കസ്റ്റഡിയില്‍ രാവും പകലും നീണ്ട ചോദ്യം ചെയ്യലിന്റെയും തെളിവെടുപ്പിന്റെയും ക്ഷീണത്തിലായിരുന്നു ദിലീപ്. ജയിലില്‍ മടങ്ങിയെത്തുന്നതിനു മുമ്പു തന്നെ സഹതടവുകാരന്‍ ഭക്ഷണം വാങ്ങി സൂക്ഷിച്ചിരുന്നു. ഇതു കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന താരം ഇന്നലെ രാവിലെ ആറിന് ജയില്‍ ജീവനക്കാര്‍ സെല്ലില്‍ പരിശോധനയ്‌ക്കെത്തിയപ്പോഴേക്കും എഴുന്നേറ്റിരുന്നു. ജീവനക്കാര്‍ പോയ ഉടന്‍ വീണ്ടും കിടന്നു. സഹതടവുകാര്‍ കത്തിച്ച നാല് കൊതുകുതിരികളുടെ നടുവിലായിരുന്നു താരത്തിന്റെ ഉറക്കം. ഏഴരയ്ക്കു വീണ്ടുമുണര്‍ന്നു.
കുളിക്കുന്നതിനും മറ്റാവശ്യങ്ങള്‍ക്കുമായി സഹതടവുകാര്‍ സെല്ലിന് പുറത്തിറങ്ങുന്ന സമയമാണ് ദിലീപ് ഉണര്‍ന്നത്. എല്ലാ ഞായറാഴ്ചകളിലും രാവിലെ തടവുകാരെ സിനിമ കാണിക്കാറുണ്ട്. മിക്കവാറും ദിലീപിന്റെ തമാശ ചിത്രങ്ങളാണു തടവുകാര്‍ ആവശ്യപ്പെടുക.
ഇന്നലെ ദിലീപിന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നു ജയില്‍ ജീവനക്കാര്‍ തീരുമാനിച്ചിരുന്നു. മമ്മൂട്ടി നായകനായ 'ദ് ഗ്രേറ്റ് ഫാദര്‍' എന്ന സിനിമയാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. പക്ഷേ, ദിലീപിനും സെല്ലില്‍ ഒപ്പമുള്ള നാല് റിമാന്‍ഡ് തടവുകാര്‍ക്കും സിനിമ കാണാനുള്ള അനുവാദം ലഭിച്ചില്ല. പ്രതികളെ പരസ്പരം സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. സിനിമ പ്രദര്‍ശനം നടക്കുമ്പോഴും ദിലീപ് മയക്കത്തിലായിരുന്നു. ഉറക്കമുണരുമ്പോള്‍ സഹതടവുകാരുമായും ജയില്‍ ജീവനക്കാരുമായും സംസാരിക്കുന്നതിനും ദിലീപിന് മടിയൊന്നുമുണ്ടായില്ല. താരത്തിനു പ്രത്യേക പരിഗണനയൊന്നും ജയില്‍ അധികൃതര്‍ നല്‍കുന്നുമില്ല.
https://www.facebook.com/Malayalivartha


























