ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കമല്‍ഹാസന്‍ മാപ്പുപറഞ്ഞു

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ തമിഴ് നടന്‍ കമല്‍ഹാസന്‍ മാപ്പുപറഞ്ഞു. നടിയുടെ പേരു വെളിപ്പെടുത്തിയതില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് അയച്ചു. അതിനു പിന്നാലെയാണ് കമല്‍ മാപ്പുപറഞ്ഞത്.
ഒരു കമ്മിറ്റിയുടെയും നിര്‍ബന്ധത്തിനു വഴങ്ങിയല്ല മാപ്പു പറയുന്നതെന്നും ആരും നിയമത്തിനു മുകളിലല്ലെന്നു തിരിച്ചറിഞ്ഞതിനാലാണ് മാപ്പു പറയാന്‍ തയ്യാറാകുന്നതെന്നും ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ കമല്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ തന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നതിനിടയിലാണ് കമല്‍ഹാസന്‍ നടിയുടെ പേര് പരാമര്‍ശിച്ചത്. പേര് പറയുന്നത് നിയമവിരുദ്ധമല്ലെ എന്ന് മാധ്യമപ്രവര്‍ത്തകര്‍ കമല്‍ഹാസനോട് ചോദിച്ചപ്പോള്‍ എന്തിനാണ് പേര് മറച്ചുവയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.
സംഭവത്തില്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. കൂടാതെ, കമലഹാസനെതിരേ കളമശേരി പൊലീസ് സ്‌റ്റേഷനിലും കേസെടുത്തിട്ടുണ്ട്.
സമാനവകുപ്പില്‍ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്കെതിരേയും കളമശേരിയില്‍ കേസുണ്ട്. കഴിഞ്ഞദിവസം അജു വര്‍ഗീസ് കളമശേരി സ്‌റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.
https://www.facebook.com/Malayalivartha


























