സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മല്ലികാ ഷെറാവത്ത്

സിനിമാലോകത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് മല്ലികാ ഷെറാവത്ത്. നടിമാരുടെ ഇന്നത്തെ അവസ്ഥ അത്ര നല്ലതല്ല. നടീനന്മാര്‍ സത്വമുള്ളവരാണെന്ന് പറയപ്പെടുന്നത് തൊഴില്‍പരമായ രീതിയില്‍ മാത്രമാണ്. പക്ഷേ പ്രതിഫലത്തില്‍ അല്ല. ദിവസം 18 മണിക്കൂര്‍ അവര്‍ കഠിനമായി അധ്വാനിക്കുന്നു. പര്‍വ്വത പ്രദേശത്തായാലും സമുദ്ര തീരത്തായാലും മഴയും വെയിലും മഞ്ഞും സഹിച്ച് നടന്റെ പിന്നാലെ കൂത്താടിയേ പറ്റൂ. സ്ത്രീക്ക് ഒരുപാട് സ്വകാര്യ ബുദ്ധിമുട്ടുകള്‍ ഉണ്ട്. നടന്മാര്‍ക്ക് കാരവനില്‍ കേറിയിരുന്നു സ്വതന്ത്രമായി തിന്നും കുടിച്ചും കഴിയാം. അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കുന്നു.
നടിമാര്‍ക്കോ കുറഞ്ഞ നിശ്ചിത ശമ്പളമാണ് ലഭിക്കുക. സിനിമയില്‍ എന്നല്ല, പൊതുവില്‍ നടക്കുന്ന ഈ പക്ഷാഭേദം മാറണം. ഞാന്‍ അഭിനയരംഗത്തു വന്നിട്ട് 12 വര്‍ഷങ്ങളാകുന്നു. ഇന്നും ഞാന്‍ ഇവിടെ പിടിച്ചുനില്‍ക്കുന്നത് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പുതുമുഖങ്ങള്‍ക്ക് ഏറിയാല്‍ രണ്ടുവര്‍ഷത്തെ ആയുസ് പോലും ഉണ്ടാകില്ല.
പലരും വന്ന ചുവടുകള്‍ അറിയാതെ അപ്രത്യക്ഷരാകുന്നു. ഞാന്‍ എപ്പോഴും പുതുമകളെ സ്വീകരിക്കുന്നവളാണ്. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാല്‍ മാത്രമേ പുതുമ എന്ന വാക്ക് അന്വര്‍ഥമാകൂ. ബലാത്സംഗത്തിന് ഇരയായ പല സ്ത്രീകളെയും എനിക്കറിയാം. പക്ഷേ അവര്‍ ആരും തന്നെ പരാതിയുമായി പോയിട്ടില്ല. കൊടുത്താല്‍ തന്നെ ബലാത്സംഗം ചെയ്യുന്നവന്റെ കഴുത്തുവെട്ടണമെന്ന നിയമം ഇവിടില്ലല്ലോ. പണത്തിന്റെ സ്വാധീനത്തിന്റെ പേരില്‍ അവന്‍ കൂളായി പുറത്തുവരുകയല്ലെ ചെയ്യുക.
മാനം ഭയന്ന് നടിമാര്‍ ആരുംതന്നെ നിയമത്തെ സമീപിക്കാറില്ല. അഥവാ സമീപിച്ചാല്‍ ബലാത്സംഗം ചെയ്ത രീതിയെക്കുറിച്ച് വിശദീകരിക്കേണ്ടതായി വരും.
പിന്നെ തെളിവു ശേഖരിക്കാന്‍ ഡോക്ടര്‍മാരുടെ മുമ്പില്‍ കിടന്നുകൊടുക്കേണ്ടതായി വരും. എന്റെ മുമ്പില്‍ മുണ്ട് പൊക്കി കാണിച്ച നടന്മാരുണ്ട്. എന്തു ചെയ്യാം. സഹിക്കാനല്ലേ പറ്റൂ.
വിവാഹിതരാകാതെ ലിവിംഗ് ടുഗെദര്‍ എന്നുപറഞ്ഞ് ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ച് വേശ്യാവൃത്തി എന്നാണ് മല്ലിക പറയുന്നത്.
ഈ കാലഘട്ടത്തില്‍ വനിതകള്‍ക്ക് വേണ്ടതായ സുരക്ഷയ്ക്കായി വിദ്യാഭ്യാസത്തോടൊപ്പം ശരിയായ ബോധവല്‍ക്കരണമാണ് വേണ്ടത്. സമൂഹത്തെ നേരിടാന്‍ ഇവര്‍ക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. ഇന്നും ഇന്ത്യയിലെ പല ഗ്രാമങ്ങളിലും വനിതകളെ ഒരു ഭാരമായി കരുതുന്നവരുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഇതൊക്കെ മാറണം. പക്ഷേ ആരും മാറ്റും?
https://www.facebook.com/Malayalivartha


























