Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വിശ്വാസം അതല്ലേ എല്ലാം... രാജകീയ സ്ഥാനത്തിരുന്ന ദിലീപ് കാരാഗൃഹത്തില്‍ പോയതിന്റെ കാരണമന്വേഷിച്ച് അമ്പലങ്ങള്‍ കയറിയിറങ്ങുമ്പോള്‍...

29 AUGUST 2017 12:33 PM IST
മലയാളി വാര്‍ത്ത

വിശ്വാസമാണ് ബഹുഭൂരിപക്ഷം ആളുകളേയും നയിക്കുന്നത്. അന്ധവിശ്വാസത്തിന് പുറകേ പോകാന്‍ മടിയുള്ളവരാണ് മലയാളികള്‍. എന്നാല്‍ ജീവിതത്തില്‍ തുടര്‍ച്ചയായ അനുഭവങ്ങള്‍ ഉണ്ടായാല്‍ ബന്ധുക്കളും സുഹൃത്തുക്കളും പറയുക ഒന്ന് അവിടെപോയ് ഇന്ന ഇന്ന കാര്യങ്ങള്‍ ചെയ്യുകയാവും നല്ലതെന്നാണ്. അവസാനം മനസില്ലാ മനസോടെ പ്രാര്‍ത്ഥനയുടേയും ജപത്തിന്റേയും ലോകത്തെത്തുകയാണ് പതിവ്. അതേ അവസ്ഥയിലാണ് ദിലീപിന്റെ കുടുംബവും. ദിലീപിന്റെ അമ്മയും അനുജനും കാവ്യയുമെല്ലാം പ്രാര്‍ത്ഥനയുടേയും വഴിപാടിന്റേയും ലോകത്താണ്.

ജ്യോതിഷത്തിലും മറ്റും അതീവ വിശ്വാസമുള്ള നടനായി സിനിമാരംഗത്ത് അറിയപ്പെടുന്ന ദിലീപിന് ഇപ്പോള്‍ കണ്ടകശനിയാണെന്നാണ് ജ്യോതിഷികളുടെ അഭിപ്രായം. കണ്ടകശനി കൊണ്ടേ പോകൂയെന്ന പഴമൊഴിയാണ് ഇപ്പോള്‍ അന്വര്‍ത്ഥമാകുന്നത്. ജീവിതത്തിലെ പലതരം പ്രശ്‌നങ്ങളുടെ നടുവിലായിരുന്ന ദിലീപ് അതില്‍ നിന്നെല്ലാം മോചനമായി എന്നു കരുതിയിരിക്കുമ്പോഴാണ് ജയില്‍വാസം വിധിക്കപ്പെട്ടത്.

ആലുവ പാലസിനു സമീപത്തെ ദിലീപിന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ സബ് ജയിലിലേക്ക്. പെരിയാര്‍ തീരത്തു ശിവരാത്രി ആഘോഷം നടക്കുന്ന മണപ്പുറത്തിന് അഭിമുഖമായാണു ദിലീപിന്റെ പത്മസരോവരം എന്ന വീട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് നടനെന്ന നിലയില്‍ പ്രശസ്തനായ ശേഷമാണ് ഇവിടെ വീടും സ്ഥലവും വാങ്ങിയത്.

രണ്ടു വര്‍ഷം മുന്‍പ് പഴയ വീടു പൂര്‍ണമായും പൊളിച്ചുനീക്കി പുതിയതു നിര്‍മിച്ചു. കൊച്ചിയിലെ താലികെട്ടു ചടങ്ങു കഴിഞ്ഞു കാവ്യ മാധവന്‍ വിളക്കുവച്ചു കയറിയതു പുതിയ വീട്ടിലാണ്. അന്നു പണി മുഴുവന്‍ പൂര്‍ത്തിയായിരുന്നില്ല. ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നാണു പഴയ വീട് പൊളിച്ചു പുതിയതു നിര്‍മിച്ചതെന്നു പറയുന്നു.

ദേശത്താണ് ദിലീപ് ജനിച്ചുവളര്‍ന്ന തറവാട്ടു വീട്. സിനിമയില്‍ എത്തിയ ശേഷം പറവൂര്‍ കവല വിഐപി ലെയ്‌നില്‍ വീടു വാങ്ങി പുനര്‍നിര്‍മിച്ചു.

മഞ്ജു വാരിയരെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഈ വീട്ടിലേക്കാണ്. ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം.

ശിവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ പുഴ നീന്തി മണപ്പുറത്തെത്തിയ കഥ ദിലീപ് അഭിമുഖങ്ങളില്‍ പറയാറുണ്ട്. മണപ്പുറത്തു വച്ചാണ് നാദിര്‍ഷായെ ആദ്യമായി പരിചയപ്പെട്ടതെന്നും ദിലീപ് പറഞ്ഞിരുന്നു.

ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് 1968 ഒക്ടോബര്‍ 27 ഉത്രം നക്ഷത്രത്തിലാണ് ജനിച്ചത്. എംഎ ഹിസ്റ്ററി ബിരുദം നേടിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടുപോയ കേസ് രേഖകളില്‍ ആലുവ കൊട്ടാരക്കടവ് റോഡില്‍ പത്മസരോവരം വീട്ടില്‍ ഗോപാലകൃഷ്ണന്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്.



സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ശേഷമാണു ഗോപാലകൃഷ്ണന്‍ ദിലീപായത്. പക്ഷേ, തിരഞ്ഞെടുപ്പു വോട്ടര്‍പട്ടിക അടക്കമുള്ള സര്‍ക്കാര്‍ രേഖകളില്‍ പഴയ പേരു മാറ്റിയിട്ടില്ല. സ്‌കൂളിലെയും കോളജിലെയും പഴയ സഹപാഠികളുടെയും അയല്‍വാസികളുടെയും മനസ്സിലും ദിലീപ് ഇപ്പോഴും ഗോപാലകൃഷ്ണന്‍ തന്നെയാണ്.

ഉത്രം നക്ഷത്രക്കാരനായ ദിലീപ് മഞ്ജു വാര്യരെ കല്യാണം കഴിച്ചതോടെയാണ് വച്ചടി വച്ചടി കയറ്റമുണ്ടായത്. കല്യാണത്തിന് മുമ്പ് മഞ്ജുവിന്റെ അത്ര വിജയം നേടാന്‍ ദിലീപിനായില്ല. വെറും ഒരു നടനായ ദിലീപ് ജനപ്രിയ നടനായി സ്വന്തം നിലയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കൊയ്തത് മഞ്ജു വന്നതോടെയാണ്.



വിജയിച്ച പല ചിത്രങ്ങളിലും കാവ്യ മാധവന്‍ നായികയായിരുന്നു എന്നത് ഒരു സത്യമാണ്.

എന്നാല്‍ മഞ്ജു വാര്യര്‍ ഒഴിഞ്ഞതോടെ ദിലീപിന് കണ്ടകശനി ബാധിച്ച് തുടങ്ങിയിരുന്നു. നല്ല ചിത്രങ്ങള്‍ ചെയ്തിട്ടും വേണ്ടത്ര വിജയം കൊയ്യാന്‍ ദിലീപിനായില്ല. ഇതിനിടെ പത്രക്കാരെ വെറുപ്പിച്ച് വിവാദത്തില്‍ ചാടുകയും ചെയ്തു.


കാവ്യ മാധവനെ ദിലീപ് കല്യാണം കഴിച്ച സമയത്ത് നല്ല സന്തോഷമുണ്ടായിരുന്നെങ്കിലും വളരെപ്പെട്ടെന്ന് കണ്ടകശനിയുടെ മൂത്തുവന്നു.

നടി ആക്രമിക്കപ്പെട്ടതോടെ ചില പത്രക്കാര്‍ ദിലീപിന് നേരെ തിരിഞ്ഞു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ അത് ഒഴിഞ്ഞു മാറി എങ്കിലും കണ്ടക ശനി പാരമ്യത്തിലെത്തി കൊണ്ടേ പോകൂയെന്ന അവസ്ഥയിലായി. അതോടെ ദിലീപ് അകത്തായി.

എന്ന് പുറത്തിറങ്ങാന്‍ പറ്റും എന്ന് ഒരുറപ്പും പറയാനാകാതെ... 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (37 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (48 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (57 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends