ഈ സിനിമയിലൂടെ ദിലീപ് ലക്ഷ്യമിടുന്നത് പലതും
ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച് ദിലീപ് നായകനാവുന്ന രാമലീല ജയിലില്‍ നിന്നും പുറത്തിറങ്ങിയാലുടന്‍ റീഷൂട്ട് ചെയ്യാന്‍ തീരുമാനം. ഇന്ന് ജാമ്യം ലഭിച്ചിരുന്നെങ്കില്‍ രാമലീലയുടെ ചിത്രീകരണത്തില്‍ ദിലീപ് പ്രവേശിക്കുമായിരുന്നു.
ഓണം കഴിഞ്ഞാലുടന്‍ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഈശ്വര വിധി മറ്റൊന്നായി. ദിലീപിന് ഓണം കഴിഞ്ഞാലും പുറത്തിറക്കാനാവാത്ത സ്ഥിതിവിശേഷമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. ടോമിച്ചന് മുളകുപാടത്തിനും ചിത്രം രണ്ടാമതും ഷൂട്ട് ചെയ്യാനാണ് താല്പര്യം.
ദിലീപ് രാഷ്ട്രീയക്കാരനാകുന്ന സിനിമയാണ് രാമലീല. പഞ്ച് ഡയലോഗുകള്‍ യഥേഷ്ടമുണ്ട്. സിനിമയില്‍ വീണ്ടും വേരുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ദിലീപ് സിനിമയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നത്. സിനിമയിലൂടെ താന്‍ നിരപരാധിയാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. സിനിമ തന്റെ തൊഴിലാണെന്നും അതിലൂടെയാണ് താന്‍ നിരപരാധിത്വം തെളിയിക്കേണ്ടതെന്നും ദിലീപ് വിശ്വസിക്കുന്നതായി അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
രാമലീലയാണ് ദിലീപിന്റേതായി ഇറങ്ങാനുള്ള ചിത്രം. താരത്തിന് വന്‍ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു ഇത്. ഒരു കാലത്ത് സുരേഷ് ഗോപി അഭിനയിച്ചിരുന്ന സിനിമകളുടെ പഞ്ച് രാമലീലക്കുമുണ്ട്. ഡയലോഗുകള്‍ അതിസൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്തിരുന്നത്. നവാഗതനാണ് സംവിധായകന്. അതു കൊണ്ടു തന്നെ ദിലീപാണ് ചിത്രം അടിമുടി തയ്യാറാക്കിയത്. ദിലീപ് അകത്തായതോടെ സംവിധായകന്റെ സകലപ്രതീക്ഷകളും നശിച്ചു. എങ്കിലും ജാമ്യം ലഭിച്ചാലുടന്‍ ചിത്രം പുറത്തിറക്കി നേട്ടം കൊയ്യാനായിരുന്നു ശ്രമം. ജയിലില്‍ ദിലീപിനെ ചെന്നു കണ്ടവരോടെല്ലാം അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ചിത്രത്തിന്റെ റിലീസ് മാറ്റിയതു തന്നെ ഇതിനു വേണ്ടിയാണ്.
ഇപ്പോഴും ദിലീപ് പ്രതീക്ഷിക്കുന്നു എന്നതാണ് അത്ഭുതം. പ്രതീക്ഷ കൈവിടാതെയാണ് ദിലീപ് ജീവിക്കുന്നത്. പ്രശ്നവശാല്‍ ദിലീപിന് മോശം സമയമാണ്. എന്നാല്‍ സമയം നല്ലതാകുമെന്ന് ദിലീപിനെ ആരെങ്കിലും വിശ്വസിപ്പിച്ചിരിക്കാം. കാരണം ദിലീപിന്റെ പണമാണ് പലര്‍ക്കും വേണ്ടത്.
https://www.facebook.com/Malayalivartha