Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വലിയൊരപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ബിജു മേനോനും സംയുക്തയും... 

30 AUGUST 2017 10:32 AM IST
മലയാളി വാര്‍ത്ത

വളാഞ്ചേരി വട്ടപ്പാറയില്‍ ബിജു മേനോന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. വളരെ വേഗം ഈ വാര്‍ത്ത സംയുക്തയുടെ അടുത്തുമെത്തി. ഞെട്ടലോടെ ബിജു മേനോനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ഇതോടെ ആധിയായി. തുടര്‍ന്നാണറിയുന്നത് ദൈവം ബിജുവിനെ രക്ഷിച്ചെന്ന്. 

അതേസമയം സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നാണ് പോലീസ് ആദ്യമന്വേഷിച്ചത്. ഇടിച്ചു തെറിപ്പിച്ച വണ്ടിയിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തു. അപകടത്തിന്റെ സാഹചര്യം വിലയിരുത്തി. എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച പോലീസിന് മനസിലായി ഇതില്‍ 
ദുരൂഹതയൊന്നുമില്ലെന്ന്. 

രാത്രി ഒന്‍പതിനു ബിജു മേനോന്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാറില്‍ മറ്റൊരു കാര്‍ തട്ടുകയായിരുന്നു. കാറിനു സാരമായ കേടുപാടുകള്‍ സംഭവിച്ചു. നടന്‍ അടക്കമുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വളാഞ്ചേരി എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കി. നടന്റെ കാറ് സ്വാഭാവിക അപകടത്തില്‍പ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ റൂട്ടിലെ യാത്രയ്ക്കിടെയായിരുന്നു നേരത്തെ ജഗതി ശ്രീകുമാറിന് അപകടമുണ്ടായത്. സാധാരണ അപകട മേഖലയിലാണ് ബിജു മോനോന്റെ കാറും അപകടത്തില്‍പ്പെട്ടത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ പലപ്പോഴും ചര്‍ച്ചയായ പേരാണ് ബിജു മേനോന്റേത്. ആക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് ആദ്യം മുതല്‍ തന്നെ ഉറച്ച പിന്തുണ നല്‍കിയത് ബിജു മേനോനും ഭാര്യ സംയുക്തമാ വര്‍മ്മയുമായിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് പല കഥകളും ഉയര്‍ന്നു കേട്ടു. ദിലീപ് മഞ്ജു വിവാഹ മോചനത്തിലും ബിജു മേനോന്‍ മഞ്ജുവിനൊപ്പമായിരുന്നു. പല സിനിമകളില്‍ നിന്നും ദിലീപ്, ബിജുവിനെ ഒതുക്കാന്‍ ശ്രമിച്ചുവെന്നും ഗോസിപ്പുകളെത്തി. എന്നാല്‍ ഇതെല്ലാം ബിജു മേനോന്‍ തന്നെ നിഷേധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ബിജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് അറിഞ്ഞ് സിനിമാ ലോകം ആശങ്കയിലായത്.

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും അപകടത്തിന് പിന്നിലില്ലെന്ന് പൊലീസ് പറയുന്നു. ഭാഗ്യം കൊണ്ടാണ് ബിജു അപകടത്തില്‍ നിന്ന് പരിക്കുകള്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയാണ് വട്ടപ്പാറ. ഇവിടുത്തെ കൊടുംവളവും കയറ്റിറക്കങ്ങളും കാരണം വലിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.



അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. ബിജു മേനോന്റെ കാറാണ് അപകടത്തില്‍പ്പെട്ടതെന്ന വാര്‍ത്ത പരന്നതോടെ കൂടുതല്‍പേര്‍ അപകടസ്ഥലത്തേക്കെത്തി. ഹൈവേ പൊലീസും വളാഞ്ചേരി പൊലീസും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്. സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകി മറ്റൊരു കാറിലാണ് ബിജു മേനോന്‍ യാത്ര തുടര്‍ന്നത്. താരത്തിന് കാര്യമായി പരിക്കേറ്റിട്ടില്ലെങ്കിലും ആദ്യം നടക്കാന്‍ കുറച്ച് പ്രയാസം നേരിട്ടതായാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (5 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (2 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (5 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends