ചൂടന്‍ രംഗങ്ങളുമായി റായ് ലക്ഷ്മിയുടെ ജൂലി 2 ടീസര്‍
റായ് ലക്ഷ്മിയുടെ 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ജൂലി 2 ടീസര്‍ പുറത്തിറങ്ങി. 2004 ല്‍ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയിലൂടെ പ്രശസ്തയായ നേഹ ധൂപിയയെ ആരും മറക്കാന്‍ സാധ്യതയില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്നത് നേഹ വ്യക്തമാക്കിയിരുന്നു. ഇതാണ് തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മിക്ക് നറുക്ക് വീഴാന്‍ കാരണമായത്. ദക്ഷിണേന്ത്യന്‍ താരമായ റായി ലക്ഷ്മി ജൂലി 2 വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത് തകര്‍പ്പന്‍ രംഗങ്ങളിലൂടെയാണ്.
ദീപക് ശിവദാസണി സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയത്തിന്റെയും അധോലോകത്തിന്റെയും ഇരുണ്ട രഹസ്യങ്ങളെ തുറന്നുകാട്ടുന്നു. 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷ നല്കുന്നു. കഥാപാത്രത്തെക്കുറിച്ച് അധികം ഒന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും കാഴ്ചക്കാര്‍ക്ക് മനോഹരമായ ദൃശ്യങ്ങള്‍ അടങ്ങുന്നതാകും ചിത്രം. രതി അഗ്നിഹോത്രി, സാഹുല്‍ സലാതിയ, ആദിത്യ ശ്രീവാസ്തവ, രവി കിഷന്, പങ്കജ് ത്രിപാഠി, നിശികാന്ത് കാമന്ത് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ഒക്ടോബര്‍ 6 ന് തിയേറ്ററുകളില്‍ ചിത്രം എത്തുമ്പോള്‍ പ്രേക്ഷകരെ നിരാശരാക്കിയില്ലെന്ന് പ്രതീക്ഷയാണ് ടീസര്‍ നല്‍കുന്നത്. 'ബോള്‍ഡ്, ബ്യൂട്ടിഫുള്‍ ആന്‍ഡ് ബ്ലെസ്ഡ്' എന്ന സിനിമയുടെ ടാഗ്ലൈനുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha