തന്റെ വീട്ടില്‍ പാമ്പും ചീങ്കണ്ണിയും എത്തിയിട്ടില്ലെന്ന് ബാബു ആന്റണി
തന്റെ വീട്ടില്‍ പാമ്പും, ചീങ്കണ്ണിയും വന്നുവെന്ന് വാര്‍ത്ത നിഷേധിച്ച് ബാബു ആന്റണി. അമേരിക്കയിലെ ഹൂസ്റ്റണിലുള്ള തന്റെ വീട്ടില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാമ്പും ചീങ്കണ്ണിയും എത്തിയെന്ന വാര്‍ത്ത ശരിയല്ല. താരത്തിന്റെ സഹോദരന് തമ്പി ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ബാബു ആന്റണിയുടെ വീട്ടില്‍ പാമ്പും ചീങ്കണ്ണിയും എത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ തന്റെ വീട്ടില്‍ നിന്നും അല്പം മാറി മറ്റൊരു വീട്ടിലാണ് സംഭവമെന്നും താരം പറഞ്ഞു.
'ഹൂസ്റ്റണില്‍ താമസിക്കുന്ന സഹോദരനും ബാബു ആന്റണിയും കുടുംബവും സുരക്ഷിതരാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് ഇവര്‍ താമസം മാറി. വീടിനു സമീപത്തുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയിരുന്നു' എന്ന സഹോദരന് തമ്പി ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചത്.
https://www.facebook.com/Malayalivartha