ബിഗ് ബോസ് റിയാലിറ്റി ഷോയിലെ സംഭവവികാസങ്ങളെക്കുറിച്ച് ആരവ് വെളിപ്പെടുത്തുന്നു

തമിഴകത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയും അതിലെ മത്സരാര്‍ത്ഥികളായ ഓവിയയെയും ആരവിനെയും അവിടെ നടന്ന ആത്മഹത്യാ ശ്രമത്തെക്കുറിച്ചും മാധ്യമങ്ങളിലൂടെ നാം വായിച്ചും കണ്ടും അറിഞ്ഞതാണ്. ഓവിയയ്ക്ക് അസ്ഥിയില്‍ പിടിച്ച പ്രേമമാണ് സഹതാരം ആരവിനോട്. ഷോയില്‍ ഉള്ള ബാക്കിയെല്ലാവരും ഓവിയയെ ഒറ്റപ്പെടുത്തിയെങ്കിലും പ്രേക്ഷകരുടെയെല്ലാം പിന്തുണ ഓവിയയ്ക്കായിരുന്നു.
ഓവിയ ഷോയില്‍ നിന്ന് പുറത്ത് പോയെങ്കിലും ആരവ് ഇപ്പോഴും ഷോയിലുണ്ട്. ഓവിയയെ തനിക്ക് ഇഷ്ടമാണ്. നല്ല സൗഹൃദമുണ്ട്. ഓവിയെ തനിക്ക് മിസ് ചെയ്യുന്നുമുണ്ട്. എന്നാല്‍ പ്രണയം, വിവാഹം അങ്ങനെ ഒന്നും വിചാരിച്ചിട്ടില്ലെന്നാണ് ആരവ് പറയുന്നത്.
എന്നാല്‍ ഷോയില്‍ നിന്ന് പുറത്ത് പോയെങ്കിലും തനിക്ക് ആരവിനോട് ഇപ്പോഴും പ്രണയമാണെന്നാണ് ഓവിയ പറയുന്നത്. അതേ സമയം പ്രണയ നൈരാശ്യം തന്നെ വിഷാദ രോഗിയാക്കായിട്ടില്ല. തന്റെ പ്രണയം സത്യമാണെന്നും. താന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു എന്നും ഓവിയ പറഞ്ഞിരുന്നു.
തനിക്ക് ഇപ്പോഴും ആരവിനോട് പ്രണയമാണെന്ന് ഓവിയ വ്യക്തമാക്കുമ്പോഴും ഇക്കാര്യത്തില്‍ ആരവിന് വ്യക്തമായ ധാരണയുണ്ട്. ഓവിയയുമായി പ്രണയം, വിവാഹം എന്നിവയേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പറയുന്ന ആരവ് വിവാഹക്കാര്യത്തില്‍ തന്റെ മാതാപിതാക്കളുടെ തീരുമാനിയിരിക്കും മുഖവിലയ്‌ക്കെടുക്കുക എന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























