സഞ്ചരിച്ചു സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ വേണ്ടി... ലാലേട്ടന്
ധാരാളം സ്ത്രീകളുടെ മനസ് കീഴടക്കിയ സൂപ്പര്‍ സ്റ്റാറിന്റെ മനസിലെ സ്ത്രീ സൗന്ദര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് മോഹന്‍ലാല്‍. സൗന്ദര്യത്തെക്കുറിച്ചുള്ള ലാലേട്ടന്റെ കാഴ്ചപാടുകളാണ് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.
'ഒരു സുന്ദരിയെ കാണുമ്പോള്‍ അടുത്ത ദിവസം അവരേക്കാള്‍ സുന്ദരിയെ കാണും. അതു കഴിഞ്ഞു വീട്ടില്‍ പോകുമ്ബോള്‍ നമ്മള് ഭാര്യയെ കാണും.
അപ്പോള്‍ തോന്നും അവരാണു സുന്ദരിയെന്ന്. അമ്മയെ കാണുമ്ബോള്‍ തോന്നും അമ്മയാണ് വലിയ സുന്ദരിയെന്ന്. പിന്നെ പുറത്തിറങ്ങുമ്ബോള്‍. അങ്ങനെ സൗന്ദര്യങ്ങളിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണെന്നാണ്' ലാലേട്ടന് പറഞ്ഞത്. ആരെങ്കിലുമുണ്ടെങ്കില്‍ അറിയിക്കാനും മോഹന്‍ലാല്‍ പറയുന്നു.
സൗന്ദര്യം എങ്ങനെയാണു ഡിഫൈന്‍ ചെയ്യുക എന്നതാണ് ആദ്യത്തെ പ്രശ്നം. നമുക്ക് എല്ലാ സ്ത്രീകളിലും സൗന്ദര്യം കണ്ടെത്താം എന്നുള്ളതാണ്. എല്ലാവരിലും സൗന്ദര്യത്തിന്റെ ഒരു എലമെന്റ് ഉണ്ടാവും. എനിക്കു സുന്ദരിയായൊരു സ്ത്രീയെ കാണണം. ഞാന്‍ കണ്ടിട്ടുള്ളതിലും വച്ച് ഏറ്റവും വലിയ സുന്ദരിയെ കാണാനുള്ള വെയ്റ്റിങിലാണു ഞാനെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha