Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

എത്ര വലിയ റിസ്‌ക്കും ഏറ്റെടുക്കാനും തയ്യാറുള്ള കാജല്‍ അഗര്‍വാളിന് പറയാനുള്ളത്...

03 SEPTEMBER 2017 01:08 PM IST
മലയാളി വാര്‍ത്ത

എത്രവലിയ റിസ്‌ക്കും ഏറ്റെടുക്കാനും, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും, ഐറ്റം ഡാന്‍സ് ചെയ്യാനും തയ്യാറാണ് കാജല്‍ അഗര്‍വാള്‍. പക്ഷെ സ്ത്രീപക്ഷ ചിത്രങ്ങളോട് താത്പര്യമില്ലത്രെ. കോടികള്‍ വാഗ്ദാനം ചെയ്തിട്ടും രണ്ട് ചിത്രങ്ങള്‍ നടി ഉപേക്ഷിച്ചു എന്നാണ് പുതിയ വാര്‍ത്തകള്‍. പി. വാസു സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ ചിത്രത്തിലേക്ക് നായികയായി കാജലിനെ വിളിച്ചിരുന്നു. 2.5 കോടി രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. പക്ഷെ അഭിനയിക്കാന്‍ നടി തയ്യാറായില്ലത്രെ.

ബോളിവുഡിലും സാന്നിധ്യം അറിയിക്കാനുള്ള പണിയിലാണ് തെന്നിന്ത്യയിലെ ചില താരങ്ങള്‍. എന്നാല്‍ നല്ലൊരു അവസരം ബോളിവുഡില്‍ കിട്ടിയിട്ടും അഭിനയിക്കില്ലാ എന്നായിരുന്നുവത്രെ കാജലിന്റെ മറുപടി. ബോളിവുഡിലും രണ്ടര കോടി രൂപയ്ക്ക് വാഗ്ദാനം ചെയ്ത സ്ത്രീപക്ഷ ചിത്രം കാജല്‍ നിരസിച്ചു.

ഗ്ലാമര്‍ റോളുകള്‍ക്ക് കണക്ക് പറഞ്ഞ് എണ്ണി വാങ്ങുന്ന നായികമാര്‍ക്ക് അപൂര്‍വ്വമായിട്ടാണ് ഇത്തരം സ്ത്രീപക്ഷ ചിത്രങ്ങള്‍ കിട്ടുന്നത്. നായകന് പിന്നില്‍ നിന്ന് മാറാന്‍ ലഭിയ്ക്കുന്ന ഓരോ അവസരവും ഉപയോഗപ്പെടുത്തുന്ന നായികമാര്‍ക്കിടയില്‍ കാജലിന്റെ പ്രതികരണം ചിലരെ അതിശയിപ്പിക്കുന്നു. ആ കണക്കില്‍ അഞ്ച് കോടിയാണ് കാജലിന് ഗോവിന്ദയായത്.

നായകന് പിന്നില്‍ അടിച്ചമര്‍ത്തപ്പെട്ട നായികമാര്‍ക്ക് ഇപ്പോഴാണ് ഒരു മോചനം ലഭിയ്ക്കുന്നത്. ആ മോചനത്തില്‍ സ്ത്രീപക്ഷ സിനിമകളെ ഏറ്റെടുക്കുന്ന ചില നടിമാരും ഉണ്ട്. അതിന് ആദ്യം കൈയടി നല്‍കേണ്ടത് നയന്‍താരയ്ക്കാണ്. സമീപകാലത്ത് നയന്‍താര ഏറ്റെടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീപക്ഷ ചിത്രങ്ങളാണ്. പ്രതിഫലവും കുത്തനെ ഉയര്‍ന്നു. വിജയമായാലും പരാജയമായാലും ആ ഉത്തരവാദിത്വം നയന്‍താര സ്വയം ഏറ്റെടുക്കുന്നു. അതേ സമയം, ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്കിലാണ് കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ സ്ത്രീപക്ഷ ചിത്രങ്ങളെ കാജല്‍ പൂര്‍ണമായും അകറ്റി നിര്‍ത്തുന്നു എന്ന് പറയാന്‍ കഴിയില്ല.

അതേ സമയം തുടര്‍ച്ചയായി ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രങ്ങള്‍ നേടുന്നതിലൂടെ കാജലിന് തിരക്കേറുകയാണ്. റാണയ്‌ക്കൊപ്പം അഭിനയിച്ച നേനു രാജ നേനു മന്ത്രിയ്ക്കും അജിത്തിനൊപ്പം അഭിനയിച്ച വിവേഗത്തിനും മികച്ച അഭിപ്രായമാണ് ലഭിയ്ക്കുന്നത്. വിജയ്‌യുടെ മെര്‍സലാണ് പുതിയ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (33 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (45 minutes ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (53 minutes ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (1 hour ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (1 hour ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (1 hour ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (2 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (2 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (2 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (2 hours ago)

Malayali Vartha Recommends