Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കുറ്റവാളിയെ കണ്ടെത്തിയാല്‍ ശിക്ഷിക്കൂ... രാമലീല എന്തു പിഴച്ചു

22 SEPTEMBER 2017 07:55 PM IST
മലയാളി വാര്‍ത്ത

എന്തിനാണ് ഇങ്ങനെ കലഹിക്കുന്നത്. തെറ്റ് ചെയ്‌തെന്ന് കുറ്റം ആരോപിക്കപ്പെടുന്നയാള്‍ ജയിലിലാണ്. പക്ഷേ കൂട്ടത്തില്‍ ഒരാള്‍ തെറ്റുചെയ്‌തെങ്കില്‍ അയാളെ ശിക്ഷിച്ചാല്‍ കൂട്ടത്തിലുള്ള എല്ലാവരെയും ശിക്ഷിക്കണോ? ദിലീപ് നായകനായെത്തുന്ന രാമലീല പ്രദര്‍ശനത്തിനൊരുങ്ങുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നുണ്ടാവുന്ന പ്രതികരണങ്ങളില്‍ അഭിപ്രായപ്രകടനവുമായി മുരളി ഗോപി.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ചാമ്പലാക്കണമെന്ന് പറയുന്നത് സദാചാര ഭ്രാന്താണെന്നും 'സാഡിസ'മാണെന്നും പറയുന്നു മുരളി ഗോപി. സിനിമ നടന്റെയല്ല, സംവിധായകന്റെ കലയാണെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നവരാണ് കേസില്‍ പ്രതിയായ നടന്‍ നായകനാണ് എന്നതിനാല്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് പറയുന്നതെന്നും ഇതാണ് വൈരുധ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു മുരളി ഗോപി.

മുരളിഗോപിയുടെ വാക്കുകള്‍:

രാമലീല എന്ന റിലീസ് ചെയ്യാനിരിക്കുന്ന ഒരു സിനിമയുടെ പേരിലാണ് ഈ പോസ്റ്റ്. ഇതിലെ മുഖ്യ കഥാപാത്രമായി അഭിനയിക്കുന്ന നടന്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുകയാണ്. ആ കാരണവും പറഞ്ഞ് ഈ സിനിമയ്‌ക്കെതിരായി നിലകൊള്ളുകയും, ഇത് ബഹിഷ്‌ക്കരിക്കണമെന്ന് ആജ്ഞാപിക്കുകയും ഇത് പ്രദര്‍ശിപ്പിക്കുന്ന കൊട്ടകകളെ വരെ ചുട്ട് ചാമ്പലാക്കണമെന്ന് പൊതുജനത്തോട് ആഹ്വാനം നടത്തുകയും ചെയ്യാന്‍ തക്കവണ്ണം മൂത്തിരിക്കുന്നു ഇവിടത്തെ ചങ്ങലക്കിടാത്ത 'സാംസ്‌കാരികവും സദാചാരപരവുമായ' ഭ്രാന്ത്. ആരോപിതന്‍ അഴികള്‍ക്കുള്ളിലാണ്. നിയമം കൃത്യമായി അതിന്റെ ജോലിയും ചെയ്യുന്നു.

പക്ഷെ, അത് മാത്രം പോരാ, ഇക്കൂട്ടര്‍ക്ക്. അതിന്റെ പേരില്‍ കഴിയുന്നത്ര പേരെ നശിപ്പിക്കണം. കഴിയുന്നത്ര ജീവിതങ്ങള്‍ താറുമാറാകണം. ഒരുപാട് പേര് കരയണം. അതാണ് ഉദ്ദേശം. ആ ഉദ്ദേശം ജനിക്കുന്നത് സമൂഹത്തോടുള്ള കടപ്പാടില്‍ നിന്നോ, നന്മ പുലരണം എന്ന കര്‍മ്മ ബോധത്തില്‍ നിന്നോ അല്ല, മറിച്ച്, ക്രൂരതയില്‍ ആനന്ദം അനുഭവിക്കുന്ന വാസനാ വൈകൃതത്തില്‍ നിന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ sadism  എന്ന് പറയും.

ആറ്റുനോറ്റ് ആദ്യ സിനിമ ചെയ്യുന്ന ഒരു സംവിധായകന്‍ ഉണ്ട് ഈ സിനിമയ്ക്ക്. ആ ഒരു കാരണം മതി ഈ സിനിമയെ താങ്ങി സംസാരിക്കാന്‍. സിനിമ നടന്റെ കലയല്ല, മറിച്ച് സംവിധായകന്റെ കലയാണ് എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ്, നടന്മാരെ സദാസമയവും ഇകഴ്ത്താന്‍ ശ്രമിക്കുന്നവരാണ് ഇത്തരം അസുര ആഹ്വാനങ്ങള്‍ നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഈ സിനിമ കാണണമോ കാണണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഈ നാട്ടിലെ ഓരോ പൗരന്റെയും സ്വാതന്ത്ര്യവും ഇഷ്ടവുമാണ്. 'ഇത് എന്ത് വന്നാലും കാണരുത്; കാണാന്‍ ശ്രമിച്ചാല്‍ കാണിക്കില്ല', എന്ന് നിങ്ങളോടു പറയുന്ന ഒരു സുഹൃത്തുണ്ടെങ്കില്‍, അയാളെ വെറുക്കാതെ, അയാളുടെ അടുത്ത് ചെന്ന് ചെവിയില്‍ മന്ത്രിക്കുക: 'നീ ഇപ്പോള്‍ പറഞ്ഞതാണ് യഥാര്‍ത്ഥ ഫാസിസം. ഇതാണ് യഥാര്‍ത്ഥ വിധ്വംസക പ്രവര്‍ത്തനാം. ഇതാണ് ഒരു ജനാധിപത്യ രാഷ്ട്രത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കടുംകൈ.'

ഒരു സഹപാഠി ഒരിക്കല്‍ പറഞ്ഞ ഒരു വരി ഈ അവസരത്തില്‍ ഓര്‍ക്കുന്നു: ‘Ninetynine per cent of the moral pronouncements that we hear around us, is nothing but pure jealousy dressed up as moral outrage’.(നമുക്ക് ചുറ്റും കേള്‍ക്കുന്ന സദാചാര/ധാര്‍മ്മിക പ്രഖ്യാപനങ്ങളില്‍ 99 ശതമാനവും ഉത്ഭവിക്കുന്നത് ശുദ്ധമായ അസൂയയില്‍ നിന്നാണ്').

പ്രിയ ദേശമേ,
ഇരയോടൊപ്പം നില്‍ക്കുക.
കുറ്റത്തെ അപലപിക്കുക.
കുറ്റവാളിയെ കണ്ടെത്തിയാല്‍ ശിക്ഷിക്കുക.
കലയെ വെറുതേ വിടുക.
കളങ്കിതരല്ലാത്തവരെ ദ്രോഹിക്കാതിരിക്കുക????.

മുഴുവിപ്പിച്ച ഒരു വിഭവം ആണ് 'രാമലീല' എന്നത് കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, ഇത്രയും പറഞ്ഞത്. 'കമ്മാരസംഭവം' എന്ന, പ്രസ്തുത നടന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച, പാതിവഴിയായ, സിനിമ എഴുതിയത് കൊണ്ടാണ് ഈയുള്ളവന്‍ ഇങ്ങനെ പറയുന്നത്… എന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍, അവര്‍ക്ക് നല്‍കാന്‍ ഒരു പുഞ്ചിരി മാത്രമേ എന്റെ പക്കല്‍ ഉള്ളൂ. എന്നെയും എന്റെ നിലപാടുകളെയും നല്ലതുപോലെ അറിയുന്നവര്‍… അങ്ങിനെ കരുതുകയും ഇല്ല. കരുതിയാലും…സഹിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (51 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (56 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends