Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തിലകനെ വേദനിപ്പിച്ച ആ മഹാനടന്‍ ആര്?

24 SEPTEMBER 2017 06:20 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ അനശ്വര നടനായിരുന്നു അന്തരിച്ച തിലകന്‍. അദ്ദേഹം വിട പറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അവസാന നാളുകളില്‍ സിനിമയില്‍ നിന്നും അദ്ദേഹം കുറച്ചു നാള്‍ മാറിനിന്നിരുന്നെങ്കിലും രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. അദ്ദേഹം മരിച്ചിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കെ ഇപ്പോഴിതാ തിലകന്റെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മമ്മൂട്ടി ഫേസ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.

മമ്മൂട്ടിയും തിലകനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നത് സിനിമ രംഗത്ത് പരസ്യമായ രഹസ്യമാണ്. അത് തുറന്ന് പറയുന്നതും കൂടെയാണ് മമ്മൂട്ടിയുടെ പോസ്റ്റ്. തിലകന്റെ ചിത്രത്തിനൊപ്പം സ്‌നേഹിച്ചും കലഹിച്ചും കടന്നുപോയ മഹാപ്രതിഭ എന്ന കുറിപ്പോടെയായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.
ഫേസ്ബുക്കില്‍ മമ്മൂട്ടിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും തിലകനും തമ്മിലുള്ള കലഹത്തെ സൂചിപ്പിക്കുന്നവയായിരുന്നു മിക്ക കമന്റുകളും.

തിലകനേപ്പോലെ മഹാനായ നടനെ വിലക്കി പണിയില്ലാതാക്കി വീട്ടില്‍ ഇരുത്തിച്ച മാഫിയകള്‍ക്ക് സപ്പോര്‍ട്ട് ചെയ്ത നടന്മാരില്‍ ഒരാള്‍ എന്ന നിലയില്‍ മമ്മൂട്ടിക്ക് ഇങ്ങനെ ഒരു പോസ്റ്റിടാന്‍ ധാര്‍മികമായ അവകാശമില്ലെന്നാരുന്നു ഒരു കമന്റ്. തിലകന്‍ കലഹിച്ചത് അനീതിയോടായിരുന്നു. ആ അനീതി ഇന്ന് കാരാഗ്രഹത്തിലും. പക്ഷെ ഒന്ന് ചോദിക്കാതെ വയ്യ, അന്ന് അങ്ങ് ഏത് പക്ഷത്തായിരുന്നു എന്ന് ഓര്‍ക്കുന്നുവോ? എന്നായിരുന്നു ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

തിലകന്‍ ജീവിച്ചിരുന്നപ്പോ പിന്തുണ നല്‍കാത്ത ആളാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി വന്നിരിക്കുന്നത് എന്നായിരുന്നു ഒരാളുടെ കമന്റ്. മമ്മൂട്ടിയെ അതിരൂക്ഷമായി സഭ്യമല്ലാത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതായിരുന്നു കമന്റ്. മമ്മൂട്ടിയെ പിന്തുണച്ചുള്ള കമന്റുകളുമുണ്ട്. മമ്മൂക്ക ആയതുകൊണ്ട് ഉള്ളത് പറഞ്ഞു, സ്‌നേഹിച്ചും കലഹിച്ചും പോയെന്ന്. മറ്റ് പലരും ആയിരുന്നെങ്കില്‍ കലഹിച്ച് കുഴിച്ച് മൂടിയേനെ, എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഓര്‍മ്മപ്പൂക്കള്‍ എന്ന തലക്കെട്ടില്‍ തിലകനെ അനുസ്മരിച്ച് മോഹന്‍ലാലും തിലകന്റെ ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (51 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (56 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends