നാക്ക് പിഴയ്ക്ക് ഫേസ്ബുക്ക് ലൈവിലൂടെ ഏങ്ങിയ ലിച്ചിയെ ആശ്വസിപ്പിച്ച് സാക്ഷാല്‍ മമ്മൂക്ക

സിനിമയില്‍ കാണരുത് കേള്‍ക്കരുത് മിണ്ടരുത് എന്നൊരു ചൊല്ലുണ്ട്. ഇത് ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്താണ് യുവനടി ലിച്ചി എന്ന അന്ന രേഷ്മ രാജന്‍ നേരിട്ടത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയ്ക്കിടെ മമ്മൂട്ടിയെ കുറിച്ച് തമാശ രൂപേണ പറഞ്ഞ വാക്കുകളാണ് ലിച്ചിയുടെ സിനിമാ ജീവിതം പോലും തകര്‍ക്കുന്ന തരത്തിലായത്.
കുസൃതി ചോദ്യത്തിന് ഉത്തരം നല്‍കിയതായിരുന്നു ലിച്ചി. മമ്മൂട്ടിയും ദുല്‍ഖറും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദിച്ചപ്പോള്‍, ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കി.
ട്രോളുകളുമായി മമ്മൂട്ടി ആരാധകര്‍ കൂട്ടത്തോടെ ഫേസ്ബുക്കില്‍ എത്തിയപ്പോള്‍ ഗത്യന്തരമില്ലാതെ കരഞ്ഞു കൊണ്ട് ലിച്ചി ഫേസ്ബുക്ക് ലൈവിലും എത്തിയിരുന്നു. ഒടുവില്‍ ലിച്ചിയുടെ കരച്ചില്‍ കണ്ട മമ്മൂട്ടിയുടെയും കരള്‍ അലിഞ്ഞു.
മമ്മൂട്ടി തന്നെ നേരിട്ടു വിളിച്ചുവെന്നും ഏതു സാഹചര്യങ്ങളെയും നേരിടാന്‍ ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മാത്രം മതിയെന്നും അന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മമ്മുക്ക വിളിച്ചു സംസാരിച്ചു... ആ വാക്കുകള്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം മതി ഇനി ഏതു സാഹചര്യങ്ങളും നേരിടാന്‍. മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യം മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍, അതും ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന മമ്മൂക്കയെ പറ്റിയും ആയതിന്റെ വിഷമത്തിലാണ് ഇന്നലെ ഞാന്‍ ലൈവ് വന്നത്... ഇന്ന് മമ്മൂക്ക തന്നെ എന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഞാനിപ്പോള്‍.

എങ്ങനെ മമ്മൂക്കയെ വിളിച്ച് സംസാരിക്കും എന്ന് കരുതി പേടിച്ചിരുന്ന എനിക്ക് മമ്മൂക്കയുടെ കോള്‍ വന്നതും ഇത്രയും സംസാരിച്ചതും ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. സത്യത്തില്‍ അങ്കമാലി ഡയറീസ് എന്ന എന്റെ ആദ്യ ചിത്രത്തിനു ശേഷം എനിക്ക് നായികയാവാന്‍ ആദ്യം ലഭിച്ച ക്ഷണം മമ്മൂക്കയോടൊപ്പമായിരുന്നു.

ആ ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോയ അവസരത്തിലാണ് ഞാന്‍ ലാലേട്ടനോടൊപ്പം വെളിപാടിന്റെ പുസ്തകത്തില്‍ എത്തിയതും... ഉടന്‍ തന്നെ മമ്മൂക്കയോടൊപ്പം ഒരു ചിത്രം സംഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയുണ്ട്. രണ്ടു ചിത്രങ്ങളില്‍ മാത്രമഭിനയിച്ച എന്നെ വിളിച്ചു ആശ്വസിപ്പിക്കാന്‍ കാണിച്ച ആ വലിയ മനസിന്, മമ്മൂക്കയ്ക്ക് നന്ദി...
നിങ്ങളുടെ സ്വന്തം,
ലിച്ചി
https://www.facebook.com/Malayalivartha


























