Widgets Magazine
09
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...


ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...


കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...


ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...

ഐവി ശശിയുടെ ആ സ്വപ്നം ബാക്കിയാവില്ല; അത് യാഥാര്‍ത്ഥ്യമാകും

25 OCTOBER 2017 02:59 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ ലോകത്തിന്റെ തീരാ നഷ്ടമാണ് സംവിധായകന്‍ ഐവി ശശിയുടെ വേര്‍പാട്. സിനിമ എന്ന കല അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു. അതുകൊണ്ടു തന്നെയാണ് മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

ആരോഗ്യപരമായ വിഷയങ്ങളാല്‍ കുറച്ച് കാലമായി സിനിമയില്‍ അദ്ദേഹം അത്ര സജീവമായിരുന്നില്ലെങ്കിലും സിനിമയോടുള്ള ഈ പ്രണയം അവസാനിച്ചിരുന്നില്ല. മനസിലുണ്ടായിരുന്ന ഒരു വലിയ മോഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.

അദ്ദേഹം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ബേര്‍ണിങ് വെല്‍സ് എന്ന ചിത്രം പാതിയില്‍ അവസാനിക്കില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സോഹന്‍ റോയ് പറയുന്നു. മോഹന്‍ലാല്‍ ആയിരുന്നു ഐവി ശശിയുടെ ഈ സ്വപ്‌ന പദ്ധതിയിലെ നായകന്‍.

75 കോടി മുതല്‍ മുടക്കില്‍ ബിഗ് ബജറ്റിലായിരുന്നു ഐവി ശശി തന്റെ സ്വപ്‌ന പദ്ധതിയായ ബേര്‍ണിങ് വെല്‍സ് ആസൂത്രണം ചെയ്തത്. പല ഭാഷകളിലായ ഒരുക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു.

കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കിയുള്ള സിനിമയായിരുന്നു ബേര്‍ണിങ് വെല്‍സ്. പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയ്‌ക്കൊപ്പം ചേര്‍ന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതായി പ്രഖ്യാപിച്ചതും ഐവി ശശി ആയിരുന്നു. എന്നാല്‍ ചിത്രം തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം വിടവാങ്ങി.

ഐവി ശശിയുടെ അഭാവത്തിലും ബേര്‍ണിംഗ് വെല്‍സുമായി മുന്നോട്ട് പോകും. അദ്ദേഹത്തിനുള്ള ആദാരാഞ്ജലിയായിരിക്കും ഈ ചിത്രമെന്നും സോഹന്‍ റോയ് പറഞ്ഞു. ശശിയേട്ടന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഈ സിനിമയെന്നും അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം സങ്കടപ്പെടുത്തുന്നുവെന്നും സോഹന്‍ റോയ് പറഞ്ഞു.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐവി ശശി വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലായിരുന്നു. മൂന്ന് വര്‍ഷത്തിന് മുമ്പേ ഇതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. തിരക്കഥ അവസാന ഘട്ടത്തിലായിരുന്നു.

നിരവധി സവിശേഷതകളുമായിട്ടാണ് ബേര്‍ണിങ് വെല്‍സ് അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസിന് എത്തിക്കും. പോപ്പ് ഗായിക ഷക്കീരയുടെ ബാന്‍ഡും ചിത്രത്തിലെ പ്രധാന ആകര്‍ഷണമായിരിക്കും.

താന്‍ മനസില്‍ കണ്ടതുപോലെ വലിയൊരു ചിത്രം ചെയ്യാനുള്ള സാഹചര്യം മലയാളത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന തിരിച്ചറിവില്‍ ഹിന്ദിയില്‍ ചിത്രം ഒരുക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചതെന്ന് ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രം പൂര്‍ത്തീകരിക്കാനാണ് ആഗ്രഹം. ജീവിതത്തിലെ ഏറ്റവും വലിയ കാല്‍വയ്പാണിത്. എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

സിനിമ ഉപേക്ഷിക്കില്ലെന്നും ഐവി ശശി സ്വപ്‌നം കണ്ടതുപോലെ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ആര് സംവിധാനം ചെയ്യുമെന്ന് സോഹന്‍ റോയ് വ്യക്തമാക്കുന്നില്ല. ഐവി ശശിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പോന്ന ഒരു സംവിധായകനെ കണ്ടെത്തുക എന്ന് പറയുന്നത് സോഹന്‍ റോയ്ക്ക് വെല്ലുവിളിയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!  (1 hour ago)

ഡെങ്കിപ്പനി വ്യാപന സാധ്യത;മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിന്റെ ഉറവിട നശീകരണം ശക്തമാക്കണം; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ജീവിതശൈലി രോഗ പ്രതിരോധത്തിനും മാനസികാരോഗ്യത്തിനും എക്സര്‍സൈസ് ഫിസിയോളജി; മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനുമായി ചര്‍ച്ച നടത്തി  (2 hours ago)

അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം; നിർണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കും!!!!  (2 hours ago)

വിമാനത്തിൽ പുകവലിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ; മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലാണ് സംഭവം  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

പിണറായി വിജയന്‍ നമ്പര്‍ വണ്‍ ബൂര്‍ഷ്വാ...! രക്ഷപ്പെടൂ സഖാക്കളേ...  (3 hours ago)

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...  (3 hours ago)

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോദ്ധ്യയിലെത്തി രാമക്ഷേത്രത്തിൽ ദർശനം നടത്തി:- അഭിമാന നിമിഷമെന്ന് പ്രതികരണം...  (3 hours ago)

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...  (3 hours ago)

ജനൽ പാളിയിലൂടെ നോക്കിയപ്പോൾ, കൊച്ചുമകളുടെയും, മകളുടെയും മൃതദേഹങ്ങള്‍...! എന്നെ മാത്രം ബാക്കി വച്ചത് എന്തിനാ... പൊട്ടിക്കരഞ്ഞ് മോഹനൻ പിള്ള:- ശ്രീജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...  (3 hours ago)

കടൽ ജലത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യതിയാനം കടൽ ജീവികളേയും പവിഴപ്പുറ്റുകളെയും സാരമായി ബാധിച്ചു:- ഗുരുതര പ്രത്യാഘാതമെന്ന് മുന്നറിയിപ്പുമായി വിദഗ്ധർ...  (4 hours ago)

ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിനു പുറത്തും സിദ്ധാർത്ഥ് പീഡനത്തിനിരയായെന്ന വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ ശരിവച്ച് സി.ബി.ഐ റിപ്പോർട്ട്...  (4 hours ago)

സിപിഎം നേതാക്കൾ ആകെ നിരാശയിലുമാണ്.  (5 hours ago)

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (5 hours ago)

Malayali Vartha Recommends