Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പിറന്നാള്‍ ദിനത്തില്‍ വിളിക്കാതെയെത്തിയ അതിഥി അവരുടെ കണ്ണുകള്‍ നനയിച്ചു

27 OCTOBER 2017 11:38 PM IST
മലയാളി വാര്‍ത്ത

ജനപ്രിയ നായകന് ദിലപ് 50ആം പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മനസിലേക്ക് ഓടി വന്നത് അടുത്ത പിറന്നാളിനെപ്പറ്റിയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ അടുത്ത പിറന്നാളിനകം വരും. വിധി എന്തുതന്നെയായാലും അത് ദിലീപിന്റെ ജിവിതത്തിലെ നിര്‍ണായകമാണ്. ഇത്രയും വിവാദത്തിലും രാമലീല വിജയിച്ചതാണ് ദിലീപിന് കരുത്തായത്. അല്ലെങ്കില്‍ തകര്‍ന്ന് പോയേനെ. അവിടെയാണ് ദിലീപിന്റെ ഭക്തിയും കൂടിയത്. കാവ്യയെ കല്യാണം കഴിച്ചിട്ട് അധികനാളായില്ല, പറക്കമുറ്റാത്ത മകള്‍, പ്രായമായ അമ്മ, പിന്നെ തന്റെ കരിയര്‍... ഈ ഗതി ആര്‍ക്കും വരുത്തരുതെന്ന പ്രാര്‍ത്ഥ മാത്രമേ ദിലീപിനുള്ളൂ. അങ്ങനെ വിളിക്കാതെയെത്തിയ ഓര്‍മ്മകള്‍ എന്ന അതിഥി അവരുടെ കണ്ണുകള്‍ നനയിച്ചു

വിവാദങ്ങള്‍ക്കിടയില്‍ നടന്‍ ദിലീപിന് ഒക്‌ടോബര്‍ 27ന് 50 വയസ്സ് പൂര്‍ത്തിയാകുന്നു. 1967 ഒക്‌ടോബര്‍ 27ന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ച ഗോപാലകൃഷ്ണന്‍ പത്മനാഭ പിള്ളയാണ് പിന്നീട് മലയാള സിനിമയെ അടക്കി ഭരിക്കുന്ന ദിലീപ് ആയി മാറിയത്. മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ ദിലീപ്, അസിസ്റ്റന്റ് ഡയറക്ടര്‍, നിര്‍മ്മാതാവ്, ബിസിനസ് പ്രമുഖന്‍ എന്നീ നിലകളിലേക്കും ഉയര്‍ന്നു. 25 വര്‍ഷം നീണ്ട അഭിനയകാലത്തിനിടെ 130 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു.



1991 സംവിധായകന്‍ കമലിന്റെ വിഷ്ണുലോകം എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മിമിക്രി സ്‌റ്റേഡ് ഷോകളിലും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമിക്കോള എന്ന ഹാസ്യപരിപാടിയിലും ദിലീപ് തിളങ്ങിനില്‍ക്കുന്ന സമയം. 1992ല്‍ കമലിന്റെ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്തു. 1994ലെ മാനത്തെ കൊട്ടാരത്തിലാണ് ദിലീപിന്റെ രാശി തെളിഞ്ഞത്. തുടര്‍ന്ന് 1996ല്‍ സല്ലാപം. 1998ല്‍ പഞ്ചാബി ഹൗസ്, 1999ലെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നിവയിലൂടെ ദിലീപ് മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

2000 മുതല്‍ ദിലീപിന്റെ കാലമായിരുന്നു. തെങ്കാശിപ്പട്ടണം, ജോക്കര്‍ എന്നിവ 2000ല്‍ ഇറങ്ങി. ഈ പറക്കും തളിക, ഇഷ്ടം(2001), മഴത്തുള്ളിക്കിലുക്കം, കല്യാണരാമന്‍(2000) എന്നിവ കൂടി എത്തിയതോടെ ദിലീപ് നായക സ്ഥാനത്തേക്ക് ഉയര്‍ന്നു. 2002ല്‍ ഇറങ്ങിയ മീശമാധവന്‍ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായിരുന്നു. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഈ ചിത്രത്തിലൂടെ ദിലീപിനെ തേടിയെത്തി. ആ വര്‍ഷം തന്നെ ഇറങ്ങിയ കുഞ്ഞിക്കൂനന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് വേറിട്ടൊരു കഥാപാത്രത്തേയായിരുന്നു.



സംസ്ഥാന സര്‍ക്കാരിന്റെ ഫിലിം അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ഇതിലൂടെ ദിലീപിന് ലഭിച്ചു. 2011ല്‍ പുറത്തിറങ്ങിയ വെള്ളറിപ്രാവിന്റെ ചങ്ങാതികളിലൂടെയാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2015ല്‍ ഇറങ്ങിയ ടു കണ്‍ട്രീസ് 55 കോടി കളക്ഷന്‍ നേടി അതുവരെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു.

2003ല്‍ ഇറങ്ങിയ സി.ഐ.ഡി മൂസ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ചുകൊണ്ട് നിര്‍മ്മാതാവിന്റെ വേഷവും തനിക്കു ഇണങ്ങുമെന്ന് തെളിയിച്ചു. 2004ല്‍ ഇറങ്ങിയ കഥാവശേഷനിലുടെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി. 2005ല്‍ പാണ്ടിപ്പട.

2008ല്‍ ഇറങ്ങിയ ട്വിന്റി20 യിലൂടെ ആണ് ദിലീപിലെ നിര്‍മ്മാതാവിന്റെ കഴിവ് മലയാള സിനിമ മനസ്സിലാക്കിയത്. മലയാളത്തിലെ എല്ലാ താരങ്ങളെയും ഒരു കാന്‍വാസില്‍ എത്തിച്ച് കോടികള്‍ മുടക്കി ചിത്രമെടുക്കാന്‍ അന്ന് ദിലീപ് കാണിച്ച ചങ്കൂറ്റം അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകി. അന്നുവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു താരസംഗമമായിരുന്നു ട്വന്റി20ല്‍. താരസംഘടനയായ അമ്മയിലെ നിര്‍ധനരും അവശരുമായ മുന്‍കാല താരങ്ങള്‍ക്ക് കൈനീട്ടം എന്ന രീതിയില്‍ മാസംതോറും പെന്‍ഷന്‍ നല്‍കുന്ന മഹത്തായ പദ്ധതിയ്ക്കാണ് ഇതുവഴി തുടക്കമിട്ടത്. കട്ടപ്പനയിലെ ഹൃത്വിക് റോഷനാണ് ഒടുവില്‍ നിര്‍മ്മിച്ച ചിത്രം.

ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബും 2011ല്‍ ദി മെട്രോയും നിര്‍മ്മിച്ചു. കുഞ്ഞിക്കൂനനും ചാന്തുപൊട്ടും പച്ചക്കുതിരയും സൗണ്ട്‌തോമ്മയും അടക്കം സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന ഒരുപാട് ജീവിതങ്ങളുടെ മനോവിഷമങ്ങളെ അഭ്രപാളിയില്‍ പ്രതിഫലിപ്പിക്കാന്‍ ദിലീപിന് കഴിഞ്ഞിരുന്നു. അഭിനയിച്ച ഓരോ കഥാപാത്രവും വേറിട്ടതാണെന്ന് എടുത്തു പറയേണ്ട കാര്യമാണ്. അവാര്‍ഡിന് അര്‍ഹതപ്പെട്ടതാണെങ്കിലും അവയില്‍ പലതും മിമിക്രിക്കാരന്റെ കോപ്രായങ്ങളായി അവഗണിച്ച് തഴയപ്പെടുകയായിരുന്നു.



ഇതിനിടയില്‍ വിവാദങ്ങള്‍ ദിലീപിനെയും വേട്ടയാടിക്കൊണ്ടിരുന്നു. ആദ്യകാല ഭാഗ്യനായിക മഞ്ജുവാര്യരെ 1998 ഒക്‌ടോബര്‍ 20ന് വിവാഹം കഴിച്ച് സിനിമാലോകത്തെ ഞെട്ടിച്ചു. 2015 ജനുവരി 31ന് ആദ്യഭാര്യ മഞ്ജുവാര്യരുമായുള്ള വിവാഹബന്ധം വേര്‍പെട്ടു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്, മീനാക്ഷി. 2016 നവംബര്‍ 25ന് ഭാഗ്യനായിക കാവ്യമാധവനെ ജീവിതത്തിലെ നായികയായി കൊണ്ടുവന്നു.

ഒടുവില്‍ പലസിനിമകളിലും ഒപ്പം അഭനയിച്ച നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും കേട്ടത്. ജൂലായ് 10ന് അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ഒക്‌ടോബര്‍ മൂന്നിന് ജാമ്യത്തിലിറങ്ങി. ദിലീപ് കുറ്റം ചെയ്തുവെന്ന് ചില കോണുകളില്‍നിന്ന് മുറവിളിയുയരുമ്പോള്‍ താന്‍ നിരപരാധിയാണെന്ന നിലപാടില്‍ നിന്ന് ഒരിഞ്ചുപോലും മാറാന്‍ അദ്ദേഹവും തയ്യാറായിട്ടില്ല.



ജയില്‍ വാസത്തിനിടെ റിലീസ് ചെയ്ത രാമലീല ദിലീപിന്റെ കരിയറിലെ തന്നെ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി ഇപ്പോഴും തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നൂ. ജാമ്യത്തിലിറങ്ങിയ ദിലീപ് ഇടയ്ക്കുവച്ച് മുറിഞ്ഞ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കിലാണ്. പോലീസിന്റെ കണ്ണുകള്‍ തന്നെ വേട്ടയാടുന്നുണ്ടെന്ന ബോധ്യത്തോടെ വിവാദങ്ങളില്‍ നിന്നും അകന്ന് അഭിനയലോകത്ത് ശക്തമായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ദിലീപ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (7 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (9 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (9 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (10 hours ago)

Malayali Vartha Recommends