Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഏറെകാലം മനസ്സില്‍ സൂക്ഷിച്ച വേദന പൊതു വേദിയില്‍ പറഞ്ഞ് മല്ലികാ സുകുമാരന്‍; മക്കളായ പൃഥ്വീരാജിനെയും ഇന്ദ്രജിത്തിനെയും ഒതുക്കുന്നതാരെന്നും വ്യക്തമാക്കുന്നു

05 NOVEMBER 2017 09:23 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ കരുത്തുറ്റ നടനായിരുന്ന സുകുമാരനെ ഒതുക്കിയത് മലയാളത്തിലെ സൂപ്പര്‍ താരമാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ ഇതാദ്യമായാണ് സുകുമാരന്റെ ഭാര്യയായ മല്ലികാ സുകുമാരന്‍ പൊതുവേദിയില്‍ തുറന്നു പറയുന്നത്. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പൂജാ വേളയിലാണ് മല്ലികാ സുകുമാരന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

മലയാള സിനിമയിലെ നിരവധി താരങ്ങളുടെ മുന്നില്‍ വച്ചാണ് മല്ലിക തന്റെ ഭര്‍ത്താവിനെയും മക്കളെയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവരെ പറ്റി തുറന്നു പറഞ്ഞത്. തന്റെ ഭര്‍ത്താവിനെ സിനിമയില്‍ നിന്നകറ്റിയവര്‍ മക്കളെയും സിനിമയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും വിനയനാണ് അവരെ രക്ഷിച്ചതെന്നും മല്ലിക സുകുമാരന്‍ തുറന്നടിച്ചു. മല്ലികാ സുകുമാരന്റെ തുറന്നു പറച്ചിലോടെ മറ്റൊരു വിവാദത്തിനാണ് തിരിതെളിയുന്നത്.


അതേസമയം കലാഭവന്‍ മണിയുടെ കഥ പറയുന്ന സിനിമയില്‍ നിന്ന് മമ്മൂട്ടി വിട്ടു നിന്നത് സമ്മര്‍ദ്ദം മൂലമാണെന്ന് ചടങ്ങില്‍ വിമര്‍ശനം ഉയര്‍ന്നു. ഇതിനെതിരെ വിനയനും രംഗത്തുവന്നു.എന്റെ രണ്ട് ചിത്രത്തില്‍ നായകനായ മമ്മൂട്ടിയെ സിനിമയിലെ സീനിയര്‍ എന്ന നിലയിലും അമ്മയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയിലയിലുമാണ് ഒരാഴ്ച മുമ്പ് ചടങ്ങിന് ക്ഷണിച്ചത്. തൊടുപുഴയില്‍ ഷൂട്ടിങ് ആണെന്നും അതിനാല്‍ എറണാകുളത്ത് കാണുമെന്നും പറഞ്ഞിരുന്നു. ഇടക്ക് വിട്ടുപോയ പഴയകാല സൗഹൃദം പുതുക്കാന്‍ ഇതൊരവസരമാവുമെന്നും കരുതിയിരുന്നു. എന്റെ നിരോധനം നീക്കിയെന്ന് അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അറിയിച്ചതും അദ്ദേഹമായിരുന്നു. ആരോടും പരിഭവമില്ല. തൊടുപുഴയില്‍ ഷൂട്ടിങ് നടക്കുകയാണെ കാണിച്ച് ഒരു മെസേജ് അയച്ചിരുന്നു.

ഇന്ന് രാവിലെ കാക്കനാട് പാര്‍ക്ക് റസിഡന്‍സിയിലാിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നു പേരിട്ടിട്ടുള്ള ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ കെ ബാലന്‍, മുന്‍ മന്ത്രിമാരായ കാനം രാജേന്ദ്രന്‍. കെ ഇ ഇസ്മയില്‍ ബൈജുകൊട്ടാരക്കര, അജ്മല്‍ ശ്രീകണ്ഠാപുരം തുടങ്ങി സിനിമരാഷ്ട്രീയയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിനയന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കൂട്ട് ചേര്‍ന്നതിന് മാപ്പ് ചോദിക്കുന്നുവെന്നും ഇത് തെറ്റായ തീരുമാനമായി എന്ന് തിരിച്ചറിയാന്‍ വൈകി എന്നുമായിരുന്നു ജോസ് തോമസ്സ് വ്യക്തമാക്കിയത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കലാഭവന്‍ മണിയുടെ ജീവിതത്തെ അസ്പദമാക്കി ഒരുക്കുന്ന ചിത്രവുമായി വിനയന്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്.പുതുമുഖമാണ് നായകന്‍. ഹണിറോസാണ് നായിക. സിനിമയ്ക്കുള്ളിലെ സിനിമയാണ് ഇത്. മലയാള സിനിമ കണ്ട ഏറ്റവും മഹത്തായ കലാകാരനാണ് കലാഭവന്‍ മണിയെന്ന് വിനയന്‍ പറയുന്നു. അഭിനയവും സംഗീതവുമെല്ലാം കൈവശമുള്ള അതുല്യ പ്രതിഭയായിരുന്നു മണി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് താന്‍ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രം ചെയ്യുന്നതെന്നും വിനയന്‍ പറഞ്ഞു.

'മണിയുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന ഒരു ബയോപ്പിക്കല്ല ചാലക്കുടിക്കാരന്‍ ചങ്ങാതി. എനിക്ക് വളരെ ബഹുമാനമുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗത്തില്‍ ജനിച്ച്, പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും ഇടയില്‍ നിന്ന് വളര്‍ന്നു വന്ന് സിനിമയിലും ജനങ്ങളുടെ മനസ്സിലും സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്ത കലാകാരന്റെ ജീവിതമാണ് പറയാന്‍ ഉദ്ദേശിക്കുന്നത്.' ചിത്രത്തില്‍ മണിയുടെ കുടുംബ ജീവതത്തെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു.

'മണിയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. സിനിമയില്‍ അവന്റെ നിറം പലപ്പോഴും മാറ്റിനിര്‍ത്തപ്പെടാന്‍ കാരണമായിട്ടുണ്ട്. നമ്മള്‍ കറുപ്പിനെ കുറിച്ചും ദലിതരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. പക്ഷെ, കാര്യത്തോടടുക്കുമ്പോള്‍ അതൊന്നും അത്ര എളുപ്പമല്ല. ആ അനുഭവങ്ങള്‍ വളരെ കടുപ്പമാണ്. അത്തരം കാര്യങ്ങളൊക്കെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വീട്ടുകാരുമായി സംസാരിച്ചിരുന്നു. മണി ഉപയോഗിച്ചിരുന്ന വണ്ടി പജേറോ ആയിരുന്നു. അത് സിനിമയ്ക്കു വേണ്ടി തരാമെന്ന് മണിയുടെ ഭാര്യ നിമ്മി സമ്മതിച്ചിട്ടുണ്ടെന്നും വിനയന്‍ വിശദീകരിച്ചിരുന്നു.

ഈ മാസം 15നായിരിക്കും സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. 2018 മാര്‍ച്ച് അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുമുഖ താരം രാജാമണിയാണ് സിനിമയിലെ നായകന്‍. രാജാമണിയെ കൂടാതെ ജോയ് മാത്യു, സലിം കുമാര്‍, ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്‌റ്റോണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഉമ്മര്‍ മുഹമ്മദാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (10 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (11 hours ago)

Malayali Vartha Recommends