Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കമലഹാസന്‍ പിറന്നാള്‍ ആഘോഷം റദ്ദാക്കി

07 NOVEMBER 2017 10:39 AM IST
മലയാളി വാര്‍ത്ത

നടന്‍ കമലഹാസന്‍ തന്റെ 62-ാം പിറന്നാള്‍ ആഘോഷം റദ്ദാക്കി. ചെന്നൈയില്‍ അടുത്തിടെയുണ്ടായ കനത്ത മഴയേയും വെള്ളപ്പൊക്കത്തേയും തുടര്‍ന്നാണിത്. പിറന്നാള്‍ ആഘോഷത്തിന് പകരം കമലഹാസന്‍ രാവിലെ ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ആവടിയില്‍ ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്ന മെഡിക്കല്‍ ക്യാന്പില്‍ പങ്കെടുക്കും. ഉച്ചയോടെ കമലഹാസന്‍ തന്റെ മൊബൈല്‍ ഫോണ്‍ ആപ്പ് പുറത്തിറക്കും. അപ്പോള്‍ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് കമലഹാസന്‍ സംസാരിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

തയ്യാറായിരിക്കൂ, എല്ലാം നവംബര്‍ ഏഴിന് പറയും' എന്നായിരുന്നു പ്രമുഖ തമിഴ് മാഗസിനായ ആനന്ദവികടനില്‍ താന്‍ കൈകാര്യം ചെയ്യുന്ന കോളത്തില്‍ അദ്ദേഹം നേരത്തെ അറിയിച്ചിരുന്നത്.
തമിഴ്‌നാടിനെ സേവിക്കുക കര്‍ത്തവ്യമാണെന്ന് കരുതുന്നവരെ താന്‍ ക്ഷണിക്കുകയാണ്. ഒരു വലിയ സംഘം യുവാക്കള്‍ കാത്തിരിക്കുകയാണ്. അവരെ ഏകോപിപ്പിക്കാനുള്ള കര്‍ത്തവ്യം എന്റേതുകൂടിയാണ്. അവര്‍ക്കായി എല്ലാ കാര്യങ്ങളും നവംബര്‍ ഏഴിന് പറയും'' ലേഖനത്തില്‍ കമലഹാസന്‍ പറഞ്ഞു.

രാഷ്ട്രീയ അരങ്ങേറ്റം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ കഴിഞ്ഞ ജൂലായ് മുതല്‍ കമലഹാസന്‍ നല്‍കുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാരിനും കേന്ദ്രത്തിനുമെതിരെ പല വിഷയങ്ങളിലും കമല്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും താരം കൂടിക്കാഴ്ച നടത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (1 hour ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (1 hour ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (2 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (2 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (3 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (4 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (4 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (5 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends