അയാൾ മദ്യവും സെക്സും ആവശ്യപ്പെടാറുണ്ടായിരുന്നു; ഒരു ദിവസം മദ്യപിച്ച് തന്റെ മുറിയിൽ എത്തി: പിന്നെ സംഭവിച്ചത് വെളിപ്പെടുത്തി സ്വര ഭാസ്‌കര്‍

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സിനിമാ മേഖലയില്‍ വര്‍ദ്ധിച്ചുവരുകയാണ്. ഞെട്ടലോടെയാണ് സിനിമാ ആസ്വാദകര്‍ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് കേട്ടത്. എന്നാല്‍ ഇപ്പോള്‍ നടി സ്വരാ ഭാസ്കറാണ് സംവിധായകനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ്. സിനിമയിലെ തുടക്ക കാലത്ത് സംവിധായകനില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായെന്നു മീ ടൂ ക്യാമ്പിന്റെ ഭാഗമായി സ്വര വെളിപ്പെടുത്തുന്നു.
പുരുഷന്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങാത്തതിനാല്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയിരുന്നുവെന്ന് താരം പറയുന്നു. നിരവധി സംവിധായകര്‍ ഇത്തരത്തില്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റിനും താന്‍ തയ്യാറാവില്ല എന്ന് അവര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ അവര്‍ തന്നെ വിളിക്കാറില്ലെന്നും താരം പറയുന്നു.
ഷൂട്ടിങ്ങിനിടയിലെ ശല്യങ്ങള്‍ക്കപ്പുറത്താണ് സംവിധായകരുടെ മോശം സമീപനങ്ങള്‍. 56 ദിവസത്തെ ഔട്ട് ഡോര്‍ ചിത്രീകരണത്തിന് ശേഷം തിരിച്ച് റൂമിലേക്കെത്തിയപ്പോള്‍ സംവിധായകന്‍ വളരെ മോശമായി തന്നോട് പെരുമാറിയിരുന്നു.
സിനിമയുടെ കഥ പറയാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിന് ശേഷം മദ്യവും സെക്‌സും ആവശ്യപ്പെട്ടിരുന്നു. നിരന്തരം ആ സംവിധായകന് മെസ്സേജ് അയയ്ക്കുമായിരുന്നു. ഒരു ദിവസം റൂമിലേക്ക് തേടിയെത്തിയിരുന്നു. എന്നാല്‍ മേക്കപ്പ് റിമൂവ് ചെയ്യുന്നതിനാല്‍ ആ സമയത്ത് റൂമില്‍ ലൈറ്റുണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം തിരികെപ്പോയെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha


























