നസ്റിയ അടുക്കളയില്‍
നിക്കാഹിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുന്ന നസ്റിയ അടുക്കളയില്‍ കയറി പാചകം പരിശീലിക്കുന്നു. ചിക്കന്‍ സ്റ്റൂ, ചിക്കന്‍ ബട്ടര്‍, ബിരിയാണി, നെയ്ച്ചോറ് എന്നിവ ഉമ്മയുടെയും ചില ബന്ധുക്കളുടെയും സഹായത്തോടെയാണ് പാചകം ചെയ്യുന്നത്. കുട്ടിക്കാലത്ത് നസ്റിയക്ക് പാചകത്തില്‍ വലിയ താല്പര്യം ഉണ്ടായിരുന്നെന്ന് ഉമ്മ പറഞ്ഞു. നസ്റിയ അടുക്കളയില്‍ കയറിയാല്‍ ആരും അവിടെ ചെല്ലുന്നത് താരത്തിനിഷ്ടമല്ല. സ്വന്തം നിലയില്‍ പാചകം പഠിക്കുന്നതിന് അത് തടസമാകുമെന്നാണ് നസ്റിയ പറയുന്നത്.
ഈമാസം 21ന് കഴക്കൂട്ടം അല്‍സാജ് കണ്വെന്ഷന് സെന്ററിലാണ് നസ്റിയയുടെയും ഫഹദിന്റെയും വിവാഹം. വിവാഹത്തിന്റെ തലേദിവസത്തെ മൈലാഞ്ചിയിടല്‍ ചടങ്ങ് കോവളത്തെ പ്രമുഖ ഹോട്ടലില്‍ വെച്ചാണ്. ഫഹദിന്റെ ആഹാര രീതികള്‍ നസ്റിയ ചോദിച്ച് മനസിലാക്കിയിട്ടുണ്ട്. അതിനനുസരിച്ചുള്ള ആഹാരങ്ങളും പരീക്ഷിക്കുന്നുണ്ട്. തല്ക്കാലം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുന്നതും പാചകവും മറ്റ് കാര്യങ്ങളും മനസിലാക്കാനാണ്. തമിഴ് സിനിമകളില്‍ അഭിനയിച്ച താരം അവിടെവെച്ച് കഴിച്ച പ്രത്യേക തരം ബിരിയാണിയുടെ റെസിപ്പി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha