മലയാളി വാര്‍ത്ത.
നയന്‍താര അമേരിക്കയിലേക്ക്. ഉദയനിധി സ്റ്റാലിന്റെ നായികയായി അഭിനയിക്കുന്ന നന്ബന്ടാ എന്ന ചിത്രത്തിലെ ഗാനരംഗത്ത് അഭിനയിക്കാനാണ് താരം ഒക്ടോബറില്‍ അമേരിക്കയിലേക്ക് പോകുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനരംഗം ഇന്തോനേഷ്യയിലെ ബാലിയില്‍ ഷൂട്ട് ചെയ്തിട്ട് കഴിഞ്ഞയാഴ്ചയാണ് അണിയറപ്രവര്‍ത്തകര്‍ എത്തിയത്. അമേരിക്കയിലെ ഗ്രാന്റ് കനോയിലാണ് സോംഗ് ചിത്രീകരിക്കുന്നത്. ലൊക്കേഷന്‍ കാണാന്‍ അടുത്തമാസം പോകുമെന്ന് സംവിധായകന് ജഗദീഷ് പറഞ്ഞു.
ബാലിയില്‍ അഞ്ച് ദിവസം കൊണ്ടാണ് ഗാനം ചിത്രീകരിച്ചത്. അമേരിക്കയില്‍ പോകുന്നതിന് മുമ്പ് പോണ്ടിച്ചേരിയില്‍ പത്ത് ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. നയന്‍താരയും ഉദയനിധിയും അഭിനയിച്ച ഇത് കതിര്വേലനിന് കാതല്‍ സാമ്പത്തിക വിജയം നേടിയിരുന്നു. അടുത്ത ചിത്രത്തിലും നയന്‍താര നായികയായതോടെ ഉദയനിധിയുടെ ഭാര്യ പ്രശ്നമുണ്ടാക്കിയെന്നാണ് തമിഴ് പത്രങ്ങള്‍ പറയുന്നത്. ഉദയനിധിക്ക് നയന്‍താരയെ ഇഷ്ടമാണെന്നും എന്നാല്‍ നയന്‍സ് അത് നിരസിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha