Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

വഞ്ചിച്ച ആളോട് പ്രതികാരം തീർക്കാൻ ആത്മഹത്യക്ക് ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്വേതാ മേനോൻ

14 MAY 2018 09:45 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ വര്‍ഷം പ്രശസ്ത ടിവി താരവും മോഡലുമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തതിനെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. പല സംഭവങ്ങളിലും വില്ലന്‍ താരങ്ങളുടെ കാമുകന്‍മാര്‍ തന്നെയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ താന്‍ ഒരിക്കല്‍ ആതാമഹത്യാ ശ്രമം നടത്തിയതിനെക്കുറിച്ച് നടി ശ്വേതാ മേനോനും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

പ്രത്യുഷയെ എനിക്ക് നേരിട്ട് പരിചയമൊന്നുമില്ല. എന്നിട്ടും അവരുടെ മരണവാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു. അന്നേ ദിവസം മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീ ജേണലിസ്റ്റ് എന്നെ കാണാന്‍ വന്നു. ഫാഷന്‍, സിനിമ, മോഡലിങ്ങ് രംഗത്ത് ആത്മഹത്യകള്‍ പുതിയ സംഭവമൊന്നുമല്ല എന്നറിയാവുന്ന അവര്‍ ചോദിച്ചു, മാഡം എപ്പോഴെങ്കിലും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടോ? ഒരു നിമിഷം ഞാനൊന്നു പതറി. അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കുന്നില്ലല്ലോ.

ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്നു തോന്നിയ നിമിഷങ്ങള്‍ ജീവിതത്തില്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഈ കോളത്തില്‍ തന്നെ ഞാനക്കാര്യം മുന്‍പ് എഴുതിയിട്ടുണ്ട്. പക്ഷേ, ഒരു വട്ടം ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ട എന്റെ കഥ ആര്‍ക്കുമറിയില്ല. (എന്റെ ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്‍, ഗുരുജി ഗുല്‍സാഹിബ് എന്നിവര്‍ക്കൊഴികെ)മുംബൈയിലെ ജീവിതം എത്രകണ്ട്. ഈസിയായിരുന്നോ അതിലേറെ കുഴപ്പം പിടിച്ചതുമായിരുന്നു എനിക്ക്. ഞാന്‍ തന്നെ സൃഷ്ടിച്ച പ്രശ്‌നങ്ങളായിരുന്നു എല്ലാം. കരിയറില്‍ നിന്ന് എന്റെ ശ്രദ്ധ പലപ്പോഴും വ്യതിചലിച്ചു.

പ്രണയങ്ങള്‍ക്ക് പിറകെ പാഞ്ഞ് ഞാനെന്റെ നല്ല സമയം തുലച്ചു. ബോബി ഭോസ്ലെയെ കല്യാണം കഴിക്കുമ്പോള്‍ കരിയറല്ല, നല്ല കുടുംബജീവിതമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടത് എന്ന വിശ്വാസക്കാരിയായിരുന്നു ഞാന്‍. ആ വിശ്വാസം തെറ്റാണെന്ന് പിന്നീട് ബോധ്യമായി. ആഗ്രഹിച്ച കുടുംബജീവിതം ഉണ്ടായില്ലെന്നു മാത്രമല്ല, എന്റെ കരിയറിനേയും അത് നശിപ്പിച്ചു. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. എന്നെയാര്‍ക്കും ഇഷ്ടമല്ലാതായി. പരാജയപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. ദേഷ്യവും വൈരാഗ്യവും സങ്കടവും ഒരേ സമയം മനസ്സില്‍ വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു, എന്നെ വഞ്ചിച്ചയാളെ ഒരു പാഠം പഠിപ്പിക്കണം.ആത്മഹത്യയായിരുന്നു ഞാനതിനു കണ്ടെത്തിയ വഴി.

ലോഖണ്ട് വാലയിലെ അടച്ചിട്ട മുറിയുടെ ഏകാന്തതയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പറ്റിയ സാഹചര്യം. എങ്ങനെയാകണം മരണം? ഒരു രാത്രി മുഴുവന്‍ ചിന്തിച്ചു. ഞരമ്പു മുറിച്ച് രക്തം വാര്‍ന്നു മരിക്കാം എന്നായിരുന്നു ആദ്യ ചിന്ത. പിന്നെ തോന്നി അങ്ങനെയാകുമ്പോള്‍ ഇഞ്ചിഞ്ചായിട്ടാണ് ജീവന്‍ പോകുക. അധികം വേദനയറിയരുത്. ഒറ്റസെക്കന്റില്‍ തീരണം. തൂങ്ങിമരിക്കുന്നതാണ് നല്ലത്.

പിറ്റേന്ന് രാവിലെ എണീറ്റു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം തൊട്ട് എന്റെ ചിന്തകള്‍ സ്വാര്‍ഥമായിരുന്നു. പിന്നെ മനസ്സില്‍ അമ്മയില്ല, അച്ഛനില്ല, ദൈവമില്ല. ആകെയുള്ളത് വഞ്ചിച്ചയാളോടുള്ള പ്രതികാരം മാത്രം. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുകൊണ്ട്. തൂങ്ങിമരണത്തിന്റെ രീതിയൊക്കെ അറിയാം. കസേരയില്‍ കയറി കുരുക്കിട്ട് ചാടി. ഒന്നു പിടഞ്ഞു. പക്ഷേ, കുരുക്കഴിഞ്ഞ് ഞാന്‍ താഴെ വീണു. ലക്ഷ്യം പിഴച്ചെങ്കിലും ആ തൂങ്ങിയാടലിന്റെ കിതപ്പുമാറാന്‍ ഏറെ സമയമെടുത്തു.

ജീവന്‍ തിരിച്ചു കിട്ടിയെന്നുറപ്പായപ്പോഴാണ്, ചെയ്തത് തെറ്റായിപ്പോയെന്ന തോന്നലുണ്ടാകുന്നത്. മനസുകൊണ്ട് അച്ഛനോടും അമ്മയോടും സോറി പറഞ്ഞ് കുറേ കരഞ്ഞു. അവരുടെ പ്രാര്‍ത്ഥനകൊണ്ടാകാം ഞാന്‍ രക്ഷപ്പെട്ടത്.അതിനു ശേഷവും മുംബൈ ഫാഷന്‍, സിനിമാരംഗത്ത് ആത്മഹത്യകള്‍ പലതും നടന്നു. ഓരോ സംഭവവും എന്റെ ഉള്ളുലച്ചു കൊണ്ടു കടന്നുപോയി. മിക്കതും പ്രണയത്തിന്റെ പേരിലുള്ള ജീവനൊടുക്കലുകള്‍. ഇതില്‍ ഒടുവിലത്തെ കണ്ണിയായി പ്രത്യുഷയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (5 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (54 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (57 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (4 hours ago)

Malayali Vartha Recommends