Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ആര്യയെ മാത്രമായിരിക്കും; ആര്യയെ വിവാഹം കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിയും- അബർ നദി

14 MAY 2018 04:39 PM IST
മലയാളി വാര്‍ത്ത

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി തുടങ്ങിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ അവസാനിച്ചെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റിയാലിറ്റിഷോയുടെ ഫൈനലില്‍ ഒരു ബോംബ് പൊട്ടിച്ചാണ് ആര്യ റിയാലിറ്റിഷോ അവസാനിപ്പിച്ചത്. ഫൈനലിലെത്തിയ മൂന്നു മത്സരാര്‍ഥികളില്‍ നിന്ന് ഒരാളെ വധുവായി തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ആര്യയുടെ പിന്മാറ്റമായിരുന്നു ആ ബോംബ്.

മത്സരം കഴിഞ്ഞതോടെ മത്സരാര്‍ഥികളും പലവഴി പിരിഞ്ഞു. എന്നാല്‍ മത്സരത്തിന്റെ അന്തിമ ഘട്ടത്തിനു മുന്‍പ് മത്സരത്തില്‍ നിന്നും പുറത്തായ ഒരു മത്സരാര്‍ഥി അന്നും ഇന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. തമിഴ്‌നാട് കുംഭകോണം സ്വദേശി അബര്‍നദിയാണത്.

ഷോയുടെ തുടക്കം മുതല്‍ തന്നെ ആര്യയ്ക്കു യോജിച്ച പെണ്‍കുട്ടി എന്ന മട്ടില്‍ അബര്‍നദിയുടെ പേരു പറഞ്ഞിരുന്നു. മത്സരത്തിന്റെ പല ഘട്ടങ്ങളിലും ആര്യയുടെ അടുത്ത സുഹൃത്തുക്കള്‍ പോലും അബര്‍നദിയാണ് ആര്യയ്ക്ക് യോജിച്ച വധുവെന്ന് പലകുറി പറഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ ഷോയില്‍ നിന്ന് പുറത്തായി. വികാരനിര്‍ഭരമായാണ് അവര്‍ ആ വേദിയില്‍ നിന്ന് വിടവാങ്ങിയത്. ഫൈനല്‍ മത്സരം കാണാനും അബര്‍നദിയെത്തിയിരുന്നു. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നുമാണ് അവര്‍ അന്ന് പറഞ്ഞിരുന്നത്.

ഈ അടുത്ത് ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അബര്‍നദി ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞു. വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ അത് ആര്യയെ മാത്രമായിരിക്കുമെന്നും ആര്യയെ വിവാഹം കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി തുടരുമെന്നും അവര്‍ പറഞ്ഞു.മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആര്യയോട് ഉള്ളില്‍ ചെറിയൊരിഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുമ്പോഴും അതുകഴിഞ്ഞ് മത്സരത്തില്‍ നിന്ന് പുറത്തായപ്പോഴുമൊക്കെ ആര്യ തന്റെ ഹൃദയത്തിലിടം പിടിച്ചുവെന്നും അവര്‍ പറയുന്നു.

ആര്യയെ വിവാഹം കഴിക്കാനായില്ലെങ്കില്‍ വിവാഹം തന്നെ വേണ്ടെന്നു വയ്ക്കുമെന്നാണ് അബര്‍ നദി തുറന്നു പറഞ്ഞിരിക്കുന്നത്. ഷോയില്‍ തന്റെ പെരുമാറ്റത്തെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു കാണുമെന്നും എന്നാല്‍ മനസ്സില്‍ തോന്നിയ കാര്യം മാത്രമാണ് അവിടെ ചെയ്തതെന്നും അതൊന്നും സ്‌ക്രിപ്റ്റ് അനുസരിച്ചല്ലെന്നും അബര്‍നദി വ്യക്തമാക്കി. തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റു സംഭവിച്ചെങ്കില്‍ ക്ഷമിക്കണമെന്നും അബര്‍നദി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (53 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (56 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

Malayali Vartha Recommends