കാനിൽ തിളങ്ങി ഐശ്വര്യയും മകളും ; താരസുന്ദരിയുടെ മാതൃദിനചിത്രം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

ഇത്തവണ കാനില്‍ തിളങ്ങിയത് ബോളിവുഡ് താരവും മുന്‍ ലോക സുന്ദരിയുമായിരുന്ന ഐശ്വര്യ റായും മകള്‍ ആരാധ്യയുമായിരുന്നു. കാനില്‍ എത്തിയ മറ്റ് സെലിബ്രികളേക്കാലും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത് ആരധ്യയേയും ഐശ്വര്യയുമായിരുന്നു. കഴിഞ്ഞ 17 വര്‍ഷമായി കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്യര്യ. അതിനാല്‍ തന്നെ എല്ലാ തവണത്തെ പോലേയും ഇത്തവണയും വസ്ത്രധാരണത്തില്‍ കാണികളെ താരം അടിമുടി ഞെട്ടിച്ചിരുന്നു.
ഇത്തവണത്തെ കാന്‍ വേദി ഐശ്വര്യയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മകള്‍ ആരാധ്യയുടെ വിരല്‍ പിടിച്ച് കാന്‍വേദിയില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. കാനിലെ ഐശ്വര്യയുടേയും മകള്‍ ആരാധ്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. . ലോക മാത്യദിനമായ മെയ് 13 ന് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. റെഡ്കാര്‍പെറ്റില്‍ എത്തുന്നതിനും മുന്‍പ് മകളോടൊപ്പമുളള ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തത്. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മ താനാണെന്നുളള അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
വെള്ള കളര്‍ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റെഡ്കാര്‍പെറ്റിന്‍ എത്തിയത്. മകള്‍ ആരാധ്യയും വെള്ള നിറത്തിലുളള ഫ്രോക്കായിരുന്നു അന്നേ ദിവസം ധരിച്ചിരുന്നത് . കാനില്‍ ആരാധ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മത്സകന്യയുടെ സമാനമായ വസ്ത്രമായി താരം ധരിച്ചിരുന്നത്. അതില്‍ ആരാധ്യ കിടക്കുന്ന ചിത്രം സേഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha
























