ലാലേട്ടന്റെ റൊമാന്‍സിനോട് അല്‍പ്പം ഇഷ്ടം കൂടുതലാണ്... അനുമോള്‍

ഏതു കാര്യത്തിലും തന്റെതായ അഭിപ്രായം പറയുന്ന അനുമോള്‍ അടുത്തിടെ തന്റെ റൊമാനസിനെക്കുറിച്ചു പറഞ്ഞു. പ്രേമത്തിന്റെ കാര്യത്തില്‍ താന്‍ വളരെ മോശം ആണെന്നാണ് അനുമോളുടെ അഭിപ്രായം. തനിക്ക് പ്രേമം വര്‍ക്കൗട്ട് ആകില്ല. തനിക്ക് ഇതുവരെയും ലൗലെറ്റര്‍ കിട്ടിട്ടില്ല എന്നും താരം പറയുന്നു.
മമ്മൂട്ടിക്കോ മോഹന്‍ലാലിനോ ലൗ ലെറ്റര്‍ കൊടുക്കാന്‍ അവസരം കിട്ടിയാല്‍ താന്‍ മോഹന്‍ലാലിനായിരിക്കും കൊടുക്കുക എന്ന് അനുമോള്‍ പറഞ്ഞു. എല്ലാ താരങ്ങളെയും ഇഷ്ടമാണ് എങ്കിലും ലാലേട്ടന്റെ റൊമാന്‍സിനോട് അല്‍പ്പം ഇഷ്ടം കൂടുതലാണ്. മമ്മൂക്കയ്ക്കു ലൗ ലെറ്റര്‍ കൊടുത്താല്‍ കൈ വിറയ്ക്കും എന്നും റൊമാന്‍സിന്റെ കാര്യത്തില്‍ ഒരു പോയന്റ് കൂടുതല്‍ മോഹന്‍ലാലിനാണ് എന്നും അനുമോള്‍ പറഞ്ഞു.
ചായില്യം, അകം തുടങ്ങി ഒരുപിടി കരുത്തുറ്റ കഥാപാത്രങ്ങളെ അനുമോള്‍ അവതരിപ്പിച്ചു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷവും അനുമോളെ മറ്റു നായികമാരില്‍ നിന്ന് വ്യത്യസ്ഥമാക്കി. ആക്ടീങ് ജീനിയസ് എന്ന വിളി പോലും ഇതു വഴി അനുമോള്‍ക്ക് ലഭിച്ചു.

https://www.facebook.com/Malayalivartha
























