Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവർ; ദയവ് ചെയ്ത് ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്! അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം’ -പാര്‍വതി

15 MAY 2018 02:49 PM IST
മലയാളി വാര്‍ത്ത

‘ദയവുചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്. ഇനി അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം’ -പാര്‍വതി

സമൂഹ മാധ്യമങ്ങളിലൂടെ നടന്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുതെന്നും അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി സന്തോഷവാനായി ഇരിക്കുന്നുണ്ടെന്നും പാര്‍വതി പറഞ്ഞു. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള മെന്റല്‍ ഷോക്ക് തന്ന് അദ്ദേഹത്തെ പൂര്‍ണമായിട്ടും ഈ ലോകത്തു നിന്നും പറഞ്ഞയക്കരുതെന്നും പാര്‍വതി അഭ്യര്‍ത്ഥിക്കുന്നു.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ... 

ഇങ്ങനെയൊരു വിഡിയോ ചെയ്യണമെന്ന് ഒരിക്കലും വിചാരിച്ചതല്ല. പക്ഷേ ചെയ്യാതിരിക്കാനും പറ്റില്ല. കുറേ നാളുകളായി സഹിക്കുന്നു. ദയവു ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്. ഇനി അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം.

എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ക്ക്. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം. ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാല്‍ കണ്ണുംപൂട്ടി ഒരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുക അല്ല വേണ്ടത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചിന്തിക്കുക, മാനുഷിക ബോധമെങ്കിലും കാണിക്കണം. നിങ്ങള്‍ സോഷ്യല്‍ മീഡിയയിലുള്ളവര്‍ മനുഷ്യത്വം എന്നുള്ളത് ഒട്ടും കാണിക്കുന്നില്ല.

കലാകാരന്മാര്‍ എന്നുള്ളത് നിങ്ങള്‍ക്ക് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നത് മനസിലാക്കണം. അവര്‍ക്കുമുണ്ട് വികാരങ്ങള്‍. ഞങ്ങള്‍ എന്തുമാത്രം പരിശ്രമിച്ചാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാന്‍ നോക്കുന്നത്.. ഈ ന്യൂസ് കാണുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക്, മെന്റല്‍ ഡിപ്രഷന്‍ അതെല്ലാം കാരണം വീണ്ടും അദ്ദേഹം ഡൗണ്‍ ആയി പോകുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വര്‍ത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റി ഉണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടാകുന്ന മെന്റല്‍ ഷോക്ക് നിങ്ങള്‍ മനസിലാക്കിയിരിക്കണം.

ദയവുചെയ്ത് ജഗതിശ്രീകുമാര്‍ എന്ന വ്യക്തിയെ നിങ്ങള്‍ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യര്‍ഥന ആണ്. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്റെ ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ. എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നില്‍ കരയിപ്പിച്ചും ചിരിപ്പിച്ചും , ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ജഗതിശ്രീകുമാര്‍ എന്ന വ്യക്തി. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും പ്രാര്‍ത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യര്‍ത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല.

ആദ്ദേഹത്തെ തിരിച്ച് സില്‍വര്‍ സ്‌ക്രീനിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുകയാണ്. അതിനു നിങ്ങള്‍ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ ഒരു ന്യൂസ് തന്ന് മെന്റല്‍ ഷോക്ക് തന്ന് പൂര്‍ണമായിട്ടും ഈ ലോകത്തു നിന്നും അദ്ദേഹത്തെ ദൈവത്തെ ഓര്‍ത്ത് പറഞ്ഞയക്കരുത്. പാര്‍വതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (4 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (53 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (56 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

Malayali Vartha Recommends