ലക്ഷങ്ങള്‍ മുടക്കി റെഡ്ക്കാര്‍പ്പെറ്റില്‍ താരങ്ങള്‍ അണിയുന്ന വസ്ത്രങ്ങള്‍?

കാന്‍സ് ഫെസ്റ്റില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ എന്ത് വ്യത്യസ്തതയുമായി എത്തുമെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഇത്തവണവണയും കാന്‍സില്‍ താരങ്ങള്‍ തിളങ്ങിയതില്‍ ആരാണ് കൂടുതല്‍ തിളങ്ങിയതെന്ന് കണ്ടെത്താന്‍ പ്രയാസമായിരുന്നു. കാന്‍സില്‍ ആദ്യമെത്തിയത് ദീപിക പദുക്കോണ്‍ ആണ്, പിന്നാലെ ഐശ്വര്യ റായ്, കങ്കണ റണൗട്ട്, സോനം കപൂര്‍ എന്നിവരും. പതിനേഴാം തവണ കാന്‍സ് റെഡ് കാര്‍പറ്റില്‍ ചുവടുവെക്കുന്ന ഐശ്വര്യ റായിയുടെ ചിത്രശലഭ ഗൗണായിരുന്നു ഏറ്റവും വൈറലായത്. എന്നാല്‍ താരങ്ങള്‍ അണിയുന്ന ഈ വിലകൂടിയ വസ്ത്രങ്ങള്‍ എന്ത് ചെയ്യും എന്നതാണ് ഇപ്പോഴത്തെ സംസാരവിഷയം.
ഒരിക്കല്‍ അണിഞ്ഞ വസ്ത്രങ്ങള്‍ താരങ്ങള്‍ പിന്നീട് അണിയാറേയില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന ഈ വസ്ത്രങ്ങള്‍ ഭൂരിഭാഗം സെലിബ്രിറ്റികളും ഡിസൈനര്‍ക്കു തന്നെ തിരിച്ചു നല്‍കുകയാണ് പതിവ്.ചില സന്ദര്‍ഭങ്ങളില്‍ ഡിസൈനര്‍ ആ വസ്ത്രം സെലിബ്രിറ്റിക്ക് സമ്മാനമായും നല്‍കാറുണ്ട്. ഡ്രസുകളുടെ അതിപ്രസരമാകുമ്പോള്‍ ചില ഡിസൈനര്‍മാര്‍ സാംപിള്‍ സെയില്‍സിനായി ഈ വസ്ത്രങ്ങള്‍ നിരത്തും. ഇതില്‍ ചിലപ്പോള്‍ ഭാഗ്യമുള്ളവര്‍ക്ക് താരം അണിഞ്ഞ അതേ വസ്ത്രം ലഭിച്ചെന്നും വരാം. ഉപയോഗിച്ചതായതിനാല്‍ വിലയും കുറയും.
റെഡ് കാര്‍പറ്റ് വേദിയില്‍ കയ്യടി വാങ്ങിയ ഡ്രസ്സുകളുടെ അതേ മോഡലുകള്‍ വിപണിയില്‍ പിന്നീട് ഡിസൈനര്‍മാര്‍ ഇറക്കാറുമുണ്ട്. താരപദവിക്കനുസരിച്ച തുക നല്‍കിയാണ് ചില ഡിസൈനര്‍മാര്‍ റെഡ് കാര്‍പറ്റ് ഡിസൈനുകള്‍ സെലിബ്രിറ്റികളെ അണിയിക്കുന്നതെങ്കില്‍ അത്ര താരമൂല്യമില്ലാത്തവര്‍ ഡിസൈനര്‍മാരുടെ വസ്ത്രവും ആക്‌സസറീസും സൗജന്യമായി ഒരു ദിവസത്തേക്കു കടം വാങ്ങി ഉപയോഗിക്കുന്ന പതിവുമുണ്ട്.

ഡിഓര്‍, ലൂയിസ് വിറ്റന്‍ തുടങ്ങിയ വമ്ബന്‍ ബ്രാന്‍ഡുകള്‍ ഈ ഡ്രസുകള്‍ അവരുടെ ആര്‍ക്കൈവുകളില്‍ സൂക്ഷിക്കും.

എന്നാല്‍ വലിയ ശ്രദ്ധ നേടാതെ പോയ ചെറിയ ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വാടകയ്ക്കും അല്ലാതെയുമായി ഡിസൈനര്‍ കടകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

https://www.facebook.com/Malayalivartha
























