ബോളിവുഡ് താര സുന്ദരി ബിപാഷ ബസുവിനെ മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടി ബിപാഷബസുവിനെ മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെ ബിപാഷ തന്നെയാണ് പുറത്തുവിട്ടത്. ‘എന്‍റെ എല്ലാ അഭ്യുദയ കാംഷികള്‍ക്കും ..അനുസരണയില്ലാത്ത ഒരു അണുബാധ അലട്ടുന്നു. ഉടന്‍ ഗംഭീരമായി തിരിച്ചുവരും’ എന്നായിരുന്നു ബിപാഷയുടെ ട്വീറ്റ്.
കുറേനാളായി ശ്വാസതടസം ബിപാഷയെ അലട്ടുന്നുണ്ടായിരുന്നു.പല ശ്വാസകോശരോഗ വിദഗ്ധരെയും കാണിച്ചിട്ടും പൂര്‍ണമായി രോഗബാധ മാറിയിരുന്നില്ല. തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആശുപത്രിയില്‍ കിടന്ന് ചികില്‍സിക്കാന്‍ ബിപാഷ തീരുമാനിച്ചത്. ബോളിവുഡ് സിനിമാപ്രേക്ഷകരുടെ മനസ് കവര്‍ന്ന ബിപാഷ അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ്.
https://www.facebook.com/Malayalivartha


























