സോഷ്യല്‍ മീഡിയയിലുടെ തന്റെ തനിനിറം ആവർത്തിച്ച് സാബു... തനിക്ക് നാല് വരെ കെട്ടാം ലസിതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു... ലൈംഗീക ചുവയോടു കൂടിയ തരികിട സാബുവിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു...

തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ദേയനായ വ്യക്തിയാണ് ടെലിവിഷന്‍ ഷോ താരം സാബു അബ്ദുസമദ്. സിനിമയിലും മറ്റു മുഖം കാണിച്ചിട്ടുണ്ടെങ്കിലും കലാഭവന്‍ മണിയുടെ മരണത്തിലൂടെയാണ് സാബു വിവാദ നായകനാകുന്നത്. മണിയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പിന്നീട് മലയാളി വീട്ടമ്മയെ സോഷ്യല്‍മീഡിയയിലുടെ ലൈംഗികപരമായി അപമാനിച്ചതിനും ഇയാള്‍ക്ക് പണികിട്ടിയിരുന്നു.
ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയിലുടെ സാബു തന്റെ തനിനിറം കാട്ടിയിരിക്കുന്നു. യുവമോര്‍ച്ച വനിതാ നേതാവ് ലസിത പാലക്കയ്ലിന് എതിരേ ലൈംഗിക ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത്.
എന്നാൽ ലസിത പാലക്കലിനെതിരെ അശ്ലീല കമന്റിട്ട ചാനല്‍ അവതാരകന്‍ സാബു സമദിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ലസിത പാലക്കലിനെതിരെ ലൈംഗികച്ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബുവിന്റെ രംഗപ്രവേശം. ഇതിനെതിരെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് നാല് വരെ കെട്ടാം ലസിതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു എന്നതരത്തില്‍ ലൈംഗീക ചുവയോടു കൂടിയ പോസ്റ്റാണ് സാബുമോന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നത്.
ഹിന്ദു ഹെല്‍പ്പ്ലൈന്‍ നാഷണല്‍ ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. പ്രജീഷ് വിശ്വനാഥനാണ് സാബുവിനെതിരെ പ്രതിഷേധിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. ഇതിന് പോലീസ് കേസുണ്ടായാല്‍ നിയമസഹായവും പ്രജീഷ് ഉറപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസമാണ് ലസിത പാലക്കലിനെ കൂടെ കിടക്കാന്‍ ക്ഷണിച്ച് സാബു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ സാബുവിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ലസിതയും രംഗത്തെത്തി. സാബുവിന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നേരത്തെ ഇയാള്‍ മോഹന്‍ലാലിനെ നവമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞതിലൂടെ വിവാദത്തിലായിരുന്നു.
https://www.facebook.com/Malayalivartha


























