ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു ; മുൻ കാമുകനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാമന്ത

വിവാഹത്തിന് ശേഷം റിലീസ് ചെയ്ത സാമന്തയുടെ ചിത്രങ്ങളെല്ലാം വൻ ഹിറ്റുകളാണ് . രംഗസ്ഥല, മഹാനടി , ഇരുമ്പ് തിരൈ തുടങ്ങി എല്ലാ ചിത്രങ്ങളും വൻ ഹിറ്റാണ് . ഇപ്പോഴിതാ മുന്‍കാമുകനെക്കുറിച്ച് പരസ്യമായി അഭിപ്രായം പറഞ്ഞ് സാമന്ത രംഗത്തെത്തിയിരിക്കുകയാണ്.
നാഗചൈതന്യയുമായുള്ള വിവാഹത്തിനും പ്രണയത്തിനും മുന്‍പ് സാമന്ത നടന്‍ സിദ്ധാര്‍ത്ഥുമായി പ്രണയത്തിലായിരുന്നു. സിദ്ധാര്‍ത്ഥുമായുള്ള ബന്ധത്തെപ്പറ്റിയും അത് തകരാനുള്ള കാരണത്തെക്കുറിച്ചുമാണ് ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സാമന്ത മനസ്സ് തുറക്കുന്നത്.
മഹാനടിയിലെ ജെമിനി ഗണേശന്‍റെ കഥാപാത്രത്തിനോടാണ് സിദ്ധാര്‍ത്ഥിനെ സാമന്ത താരതമ്യം ചെയ്യുന്നത്. ‘ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ എന്റെ ജീവിതവും സാവിത്രിയെപ്പോലെയാകുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടികള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ആ ബന്ധത്തിന് ശുഭപര്യവസാനം ഇല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ഭാഗ്യം കൊണ്ട് അതില്‍ നിന്നും തലയൂരി. നാഗചൈതന്യ എന്‍റെ ജീവിതത്തിലേക്ക് വന്നത് ഒരു അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അദ്ദേഹം എല്ലാംകൊണ്ടും മികച്ചതാണ്’. ഇതായിരുന്നു മുന്‍ബന്ധത്തെക്കുറിച്ചുള്ള സാമന്തയുടെ വെളിപ്പെടുത്തല്‍.

മഹാനടിയില്‍ ജെമിനി ഗണേശന്‍റെ വിവാഹേതര ബന്ധമാണ് സാവിത്രി എന്ന നടിയെയും വ്യക്തിയെയും തകര്‍ക്കുന്നതിന് കാരണമായി കാണിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് സാമന്തയും സിദ്ധാര്‍ത്ഥും പ്രണയത്തിലാകുന്നത്. വിവാഹക്കാര്യത്തില്‍ രണ്ട് പേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായതാണ് ആ ബന്ധം തകരാന്‍ കാരണമായതെന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. സാമന്ത സന്തോഷമായ കുടുംബജീവിതം ആഗ്രഹിച്ചപ്പോള്‍ വിവാഹജീവിതത്തിനോട് സിദ്ധാര്‍ത്ഥിന് യോജിപ്പില്ലായിരുന്നു.
.jpg)
https://www.facebook.com/Malayalivartha


























