തൂത്തുക്കുടി വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ഇളയദളപതി ; സൂപ്പർതാരത്തിന്റെ അപ്രതീക്ഷിത സന്ദർശനത്തിൽ അമ്പരന്ന് പ്രദേശവാസികൾ

മാധ്യമങ്ങളെ പരമാവധി അകറ്റി നിര്‍ത്താന്‍ വിജയ് എപ്പോഴും ശ്രമിക്കാറുണ്ട്. കഴിഞ്ഞ രാത്രി 12 മണി കഴിഞ്ഞ് തൂത്തുക്കുടിയിലെത്തിയ വിജയ് 2 മണിയോടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. 13 പേരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ വിജയ് വീടുകളില്‍ ചെന്ന് കുടുംബത്തെ നേരിട്ട് കണ്ടു.
അവരോടൊപ്പമിരുന്ന് വിഷമങ്ങള്‍ കേള്‍ക്കുകയും കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തു. കുടുംബങ്ങളോടൊപ്പം നിലത്തിരുന്നു സംസാരിക്കുന്ന വിജയുടെ ഫോട്ടോയും വീഡിയോയും ചില ആരാധകര്‍ പുറത്തു വിട്ടതോടെയാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്.
മറ്റു താരങ്ങളും രാഷ്ട്രീയ നേതാക്കളും വന്‍ ആരവങ്ങളും ക്യാമറകളുമായി തൂത്തുക്കുടിയില്‍ എത്തിയപ്പോഴാണ് തന്റെ പതിവ് ശൈലിയില്‍ തനിച്ച് വിജയ് സന്ദര്‍ശനം നടത്തിയത്. ഇതേ രീതിയില്‍ തന്നെയായിരുന്നു ജെല്ലിക്കെട്ട് പ്രക്ഷോഭത്തിലും, നീറ്റ് പരീക്ഷയുടെ പേരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ വീട്ടിലും വിജയ് എത്തിയത്.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha


























