രാകുല്‍ പ്രീതിന്റെ തകര്‍പ്പന്‍ ഫോട്ടോ ഷൂട്ട്...

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിമാരില്‍ ഒരാളാണ് രാകുല്‍ പ്രീത് സിംഗ്. ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ്. അല്ലു അര്‍ജുനൊപ്പമുളള യോദ്ധാവ് എന്ന ചിത്രം രാകുലിന്റെതായി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങളേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ റോളുകളായിരുന്നു നടി തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്.
അടുത്തിടെ രാകുല്‍ നടത്തിയൊരു ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പിങ്ക് വില്ല മാഗസിന് വേണ്ടിയായിരുന്നു നടി ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. ഫോട്ടോഷൂട്ടില്‍ അതീവ ഗ്ലാമറസായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്. സ്‌റ്റൈലിഷ് വസ്ത്രധാരണവും മേക്കപ്പുമെല്ലാം തന്നെ ഫോട്ടോഷൂട്ടില്‍ രാകുലിനെ കൂടുതല്‍ സുന്ദരിയായി തോന്നിപ്പിക്കുന്നുണ്ട്.
രാകുല്‍ പ്രീത് കാര്‍ത്തിയുടെ നായികയായി അഭിനയിച്ച തീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രം തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറിയിരുന്നു.
യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രം മേക്കിങ്ങ് കൊണ്ട് പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. കാര്‍ത്തിയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു തീരന്‍.

തെലുങ്കിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. തീരനു ശേഷമുളള കാര്‍ത്തിയുടെ പുതിയ ചിത്രത്തിലും രാകുല്‍ പ്രീത് തന്നെയായാണ് നായികയായി എത്തുന്നത്. ഇതു കൂടാതെ സൂര്യയുടെ പുതിയ ചിത്രം എന്‍ജികെ, ശിവകാര്‍ത്തികേയന്റെ അടുത്ത സിനിമ,അജയ് ദേവ്ഗണിനൊപ്പമുളള ചിത്രം തുടങ്ങിയവയാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

https://www.facebook.com/Malayalivartha


























