പ്രിയങ്ക ചോപ്രയെപ്പറ്റി അപ്രതീക്ഷിത വെളിപ്പെടുത്തലുമായി ഹൃത്വിക്

ബോളിവുഡിലെ മിന്നും താരമാണ് പ്രിയങ്ക ചോപ്ര. സിനിമയില്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രം മാത്രമല്ല വ്യക്തി ജീവിതത്തിലും താരത്തിന്റെ ബോള്‍ഡ്‌നസ് മുഴച്ചു നില്‍ക്കുന്നുണ്ട്. താരത്തിന്റെ പല നിലപാടുകളും ഇതു തുറന്നു കാട്ടുന്ന രീതിയിലുളളത്. കൂടെയുള്ള താരങ്ങള്‍ക്കും പ്രിയങ്കയെ കുറിച്ച് ചോദിക്കുമ്‌ബോള്‍ ആദ്യം പറയുന്നത് താരത്തിന്റെ കരുത്തുറ്റ സ്വഭാവത്തെ കുറിച്ചാണ്. ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ പ്രിയങ്കയെ കുറിച്ച് ചിലത് പറയാനുണ്ട്.
2005 ല്‍ നടന്ന സംഭവമാണ് ഹൃത്വിക് വെളിപ്പെടുത്തിയത്. പ്രിയങ്ക ഹൃത്വിക് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു കൃഷ്. കഠിനമായ തണുപ്പിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ അഭാവമുണ്ട്. കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം കൊണ്ട് അണിയറ പ്രവര്‍ത്തകര്‍ തളര്‍ന്ന് വീഴുന്നുണ്ട്. ഒടുവില്‍ പ്രിയങ്കയും തളര്‍ന്ന് വീഴുന്ന ഒരു ഘട്ടമെത്തിയിരുന്നു. അ നിമിഷം അണിയറ പ്രവര്‍ത്തകര്‍ ചിലര്‍ താരത്തിനെ താങ്ങിയെടുത്ത് ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയായിരുന്നു.
പ്രിയങ്കയെ കാണാന്‍ ഹോട്ടല്‍ മുറിയില്‍ ഓടിയെത്തിയ ഞങ്ങള്‍ ആകെ ഞെട്ടി പോയി. തന്നെ താങ്ങിയെടുത്ത് ഹോട്ടല്‍ മുറിയില്‍ എത്തിച്ചവരോട് പ്രിയങ്ക ചൂടാവുകയായിരുന്നു.

അതു അബോധാവസ്ഥയില്‍. പ്രിയങ്കയുടെ ശകാരത്തിനെ തുടര്‍ന്ന് അവര്‍ പ്രിയങ്കയെ താഴെ നിര്‍ത്തി.

ആരേയും ആശ്രയിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രിയങ്കയെന്നും ഹൃത്വിക് പറഞ്ഞു.

https://www.facebook.com/Malayalivartha


























