എനിക്ക് എന്റെ മകളെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ...

റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ റെക്കോഡ് കളക്ഷനാണ് വീരെ ദി വെഡ്ഡിങ് എന്ന സിനിമയ്ക്ക് ലഭിച്ചത്. നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചില ബോള്‍ഡ് രംഗങ്ങളുടെ പേരിലാണ് ചിത്രം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
സ്വര ഭാസ്‌ക്കറിന്റെ ഒരു സ്വയംഭോഗ രംഗം വലിയ ചര്‍ച്ചയ്ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്. സ്വരയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അമ്മ ഇറ ഭാസ്‌കര്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സിനിമാ സ്റ്റഡീസ് അധ്യാപികയാണ് ഇറ ഭാസ്‌കര്‍.
എനിക്ക് എന്റെ മകളെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ലൈംഗികത പലപ്പോഴും ഇന്ത്യന്‍ സിനിമകളില്‍ നേരിട്ട് ചിത്രീകരിച്ചിട്ടില്ല. അതൊരു വിഷയം പോലും ആയിരുന്നില്ല. എന്നാല്‍ കാലാന്തരത്തില്‍ ലൈംഗികതയെന്ന ആശയത്തെ പരുവപ്പെടുത്തിയെടുക്കാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് ഇന്ത്യന്‍ സിനിമയെ വേറിട്ടു നിര്‍ത്തുന്നതും.

നേരിട്ട് ആശയവിനിമയം നടത്താന്‍ പറ്റാത്ത പല സംഗതികളും ഗാനരംഗങ്ങളിലൂടെ ചിത്രീകരിച്ചിട്ടുണ്ട. അത് ഹിന്ദി, മലയാളം, തമിഴ്, ബംഗാളി അങ്ങിനെ ഏത് ഭാഷയിലുമാകട്ടെ. സ്ത്രീകളുടെ ലൈംഗികത ചര്‍ച്ച ചെയ്യുന്ന ആദ്യ സിനിമ ഒന്നുമല്ല ഇത്. ഫയര്‍, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്നീ ചിത്രങ്ങളെല്ലാം ഇതേ ആശയമാണ് സംവദിച്ചിരിക്കുന്നത് ഇറ പറഞ്ഞു .

https://www.facebook.com/Malayalivartha


























