'വിജയ് 62' ഷൂട്ടിംഗ് സെറ്റിൽ ആടിപ്പാടി സംവിധായകൻ മുരുകദോസ്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'വിജയ് 62 '.വിജയ് യുടെ കരിയറിലെ 62ാം ചിത്രം കൂടിയാണ് ഇത് . തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏആര്‍ മുരുകദോസ് വിജയ് കൂട്ടുകെട്ട് ആവര്‍ത്തിക്കപ്പെടുകയാണ് വിജയ് 62 എന്ന ചിത്രത്തിലൂടെ. തുപ്പാക്കി, കത്തി എന്നീ രണ്ട് ബോക്‌സ് ഓഫീസ് ബ്ലോക്ക് ബസ്റ്ററുകളും നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. വീണ്ടും ഇതേ കൂട്ടുകെട്ട് ആവര്‍ത്തിക്കുമ്പോള്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകളാണുള്ളത്.
എന്നാൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് മറ്റൊരു വീഡിയോയാണ് .ചിത്രത്തിന്റെ ഷൂട്ടിംഗ്സെറ്റിൽ സംവിധായകൻ മുരുകദോസ് ഡാൻസ് കളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് സംഭവം നടക്കുന്നത് സംവിധായയകനൊപ്പം മറ്റുചില അണിയറ പ്രവർത്തകരും ഡാൻസ് കളിക്കുന്ന കാഴ്ച്ച ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത് .
വീഡിയോ കാണൂ
https://www.facebook.com/Malayalivartha


























