ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് എത്തിയ ബോളിവുഡ് സുന്ദരിക്ക് പണികിട്ടി

ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് എത്തിയ ബോളിവുഡ് സുന്ദരിക്ക് എട്ടിന്റെ പണികൊടുത്ത് ഹോട്ടല്‍ അധികൃതര്‍. ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് എത്തിയതിനാല്‍ നടി യാമി ഗൗതമിനെ വിദേശ ഹോട്ടലില്‍ നിന്ന് ഇറക്കി വിട്ടു. ഭക്ഷണം കഴിക്കാനായി യാമിയും സഹോദരി സുരിലിയും ഒരുമിച്ചു ഹോട്ടലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇത്തരത്തില്‍ ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് എത്തിയാല്‍ ഹോട്ടലില്‍ കയറ്റാന്‍ പറ്റില്ല എന്നായിരുന്നു അധികൃര്‍ പറഞ്ഞത്.
അടിവസ്ത്രം കാണുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു യാമിയുടെ സഹോദരി സുരിലി ധരിച്ചിരുന്നത്. സെര്‍ബിയയിലെ ഹോട്ടലില്‍ നിന്നാണ് ഇരുവരേയും ഇറക്കി വിട്ടത്. യാമി നായികയായി എത്തുന്ന പുതിയ ചിത്രം ഉറി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിലരുന്നു ഇവര്‍ സെര്‍ബിയയില്‍ എത്തിയത്.

യാമി തന്നെയാണ് ഇക്കാര്യം സോഷില്‍ മീഡിയയിലൂടെ പുറത്തു വിട്ടത്.

https://www.facebook.com/Malayalivartha


























