എതിരെവന്ന കാറിൽ ഇടിച്ച് തലകീഴയായി മറിഞ്ഞപ്പോൾ ജീവിതം അവസാനിച്ചെന്ന് കരുതി; ഒരുമണിക്കൂറോളമാണ് ആ കാറിൽ കുടുങ്ങിക്കിടന്നത്: ഞാൻ മരിച്ചെന്ന് കരുതി ആരും രക്ഷിക്കാൻ ശ്രമിച്ചില്ല! ഇടിയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട എന്നെ ആരൊക്കെയോ ചേർന്ന് പുറത്തെടുത്തു... ആ നിമിഷത്തിനെക്കുറിച്ച് ഭീതിയോടെ മേഘ പറയുന്നു...

എറണാകുളം മുളന്തുരുത്തിക്ക് സമീപം നടന്ന വാഹനാപകടത്തിന്റെ നടുക്കത്തിലാണ് നടി മേഘാ മാത്യു. സംഭവം നടക്കുമ്പോൾ മേഘയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. കൂടാതെ കാറിൽ താരം തനിച്ചുമായിരുന്നു. അപകടത്തിന്റെ ഭീതിയിൽ നിന്ന് താരം ഇതുവരെ മുക്തയായിട്ടില്ല. അപകടത്തെ കുറിച്ച് മേഘ പറയുന്നതിങ്ങനെ.
ഞായറാഴ്ച സഹോദരന്റെ വിവാഹ നിശ്ചയമായിരുന്നു. അതിനു പങ്കെടുക്കാനായിട്ടായിരുന്നു താരം കൊച്ചിയിലുളള ഫ്ലാറ്റിൽ നിന്ന് കോട്ടയത്തുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്നു. നല്ല മഴയുളള ദിവസമായതിൽ കാർ വളരെ പതുക്കെയാണ് ഓടിച്ചിരുന്നത്. എന്നാൽ എതിരെ വന്ന വണ്ടി തന്റെ കാറുമായി കൂട്ടിയിടിച്ചു മറിയുകയായിരുന്നു. തന്റെ കാർ അപകടത്തിൽ പെട്ടതു കണ്ടിട്ടും ഇടിച്ച വണ്ടി നിർത്താതെ അവിടെ നിന്ന് പോകുകയാണ് ചെയ്തത്.
വണ്ടി ഇടിയുടെ ആഘാതത്തിൽ തന്റെ കാർ തലകുത്തനെ മറിയുകയായിരുന്നു. ജീവിതം അവസാനിച്ച പ്രതീതിയായിരുന്നു അപ്പോൾ. ഒരു മണിക്കൂറോളം കാർ തലകുത്തനെ മറിഞ്ഞ് റോഡിനരുകിൽ കിടന്നിരുന്നു. തനിയ്ക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എല്ലാവരും കാഴ്ചക്കാരായി നോക്കി നിൽക്കുകമാത്രമാണ് ചെയ്തത്. അവസാനം ഒരു ഫോട്ടോ ഗ്രാഫറാണ് തന്നെ രക്ഷിക്കാനായി മുന്നോട്ട് വന്നത്. വണ്ടിയുടെ കിടപ്പ് കണ്ട് കാറിനുളളിലുള്ള ആൾ മരിച്ചു കാണും എന്ന ഭീതി കൊണ്ടാകും ചിലപ്പോൾ ആളുകൾ അടുത്തേയ്ക്ക് വരാതിരുന്നതെന്നും മേഘ പറഞ്ഞു.
അപകടത്തിന്റെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് ആരൊക്കൊയെ ചേർന്ന് പുറത്തേയ്ക്ക് വലിച്ചെടുക്കുകയായിരുന്നു. വെള്ളം മുഖത്ത് തളിച്ചപ്പോഴാണ് ബോധം വന്നത്. പിന്നീട് ഭയവും സങ്കടവും കണ്ണീരിന്റെ രൂപത്തിൽ ഒരുമിച്ചായിരുന്നു പുറത്തേയ്ക്ക് വന്നത്. ആശുപത്രിയിൽ പോകും വഴിയ്ക്കും തന്റെ സങ്കടം പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നില്ല. കരിച്ചിൽ തന്നെയായിരുന്നു.
നിസാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്. കൈയിൽ ചെറിയ ചതവ് ഏറ്റിട്ടുണ്ട്. അല്ലാതെ താരത്തിന് മറ്റു പരിക്കുകൽ ഒന്നും തന്നെയില്ലയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ അപകടത്തിൽ നിന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇത്ര വലിയ അപകടത്തിൽ നിന്ന് പരുക്കില്ലാതെ രക്ഷപ്പെട്ടത് തന്നെ അവിശ്വസനീയമാണെന്നും ഇപ്പോഴും അപകടത്തിന്റെ ഭീതിയിൽ നിന്ന് മോചിതയായിട്ടില്ലെന്നും മേഘ പറഞ്ഞു.
വീഡിയോ കാണാം.....
https://www.facebook.com/Malayalivartha


























