സണ്ണി ലിയോണെ ഒരു പോണ്‍ നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിക്കരുത്

ബോളിവുഡ് താരം സണ്ണി ലിയോണിനെ കുറിച്ച് പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ പറയുന്നത് ഇങ്ങനെയാണ്. എത്ര പുരോഗമന വാദികളാണെന്ന് വീമ്പു പറഞ്ഞാലും ഇന്നും പലരുടെയും മനസ്സില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉറഞ്ഞു കിടക്കുകയാണെന്നാണ് ഹര്‍ദിക് പട്ടേല്‍ പറയുന്നത്. മറ്റ് ബോളിവുഡ് താരങ്ങളെപ്പോലെ ബഹുമാനം അര്‍ഹിക്കുന്ന നടിയാണ് സണ്ണി ലിയോണും. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്തുകൊണ്ടാണ് സണ്ണി ലിയോണിനെ അവരുടെ പഴയ ഇമേജില്‍ മാത്രം കാണാന്‍ ശ്രമിക്കുന്നത്. പ്രമുഖ നടിമാരായ നര്‍ഗീസിനെയും ശ്രീദേവിയേയും മാധുരി ദീക്ഷിതിനേയും പോലെ അവരെയും സ്വീകരിക്കണം. സണ്ണി ലിയോണെ ഒരു പോണ്‍ നായിക എന്ന ലേബലില്‍ മാത്രം കാണാന്‍ ശ്രമിച്ചാല്‍ നമ്മുടെ രാജ്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല' പട്ടേല്‍ പറഞ്ഞു.
ബിജെപി നേതൃത്വത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. അധികാരത്തിന് ആര്‍ത്തിയുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും പറഞ്ഞു. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ അടുത്തമാസം മധ്യപ്രദേശില്‍ ഉടനീളം യാത്ര എന്ന പേരില്‍ ക്യാമ്പെയ്ന്‍ നടത്തും.

2019ല്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ പിന്നീട് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍ഇതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://www.facebook.com/Malayalivartha


























