ഇത്തവണയും ഇന്റര്‍നെറ്റില്‍ താരമായി സണ്ണി ലിയോണ്‍...

യാഹു തയ്യാറാക്കിയ പട്ടികയില്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞവരില്‍ ഇത്തവണയും ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഒന്നാമത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നടന്‍ സല്‍മാന്‍ ഖാന്‍ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് സണ്ണി ഒന്നാമത് എത്തിയിരിക്കുന്നത്.
സിനിമയുമായി ബന്ധപ്പെട്ട പുരുഷ സെലിബ്രിറ്റികളില്‍ സല്‍മാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. കൊമേഡിയനും ടെലിവിഷന്‍ അവതാരകനുമായ കപില്‍ ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. ഇവര്‍ക്കു പിന്നലായി അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ പട്ടികയിലുണ്ട്. വനിതാ സെലിബ്രിറ്റികളില്‍ ബിപാഷ രണ്ടാം സ്ഥാനത്തുണ്ട്.
ദീപികാ പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവര്‍ യഥാക്രമം മുന്ന്, നാല് സ്ഥാനങ്ങളിലുണ്ട്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് സണ്ണി ഇന്റര്‍നെറ്റിലെ താരമാകുന്നത്.

സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗില്‍ തയ്യാറാക്കിയ പട്ടികയിലും സണ്ണിക്ക് തന്നെയായിരുന്നു ഒന്നാം സ്ഥാനം.

https://www.facebook.com/Malayalivartha


























