Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നസ്രിയ അഭിനയിക്കുമ്പോള്‍ ഫഹദ് ഇടയ്ക്കിടെ ലൊക്കേഷനില്‍ വരുമായിരുന്നു... എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ഫഹദ് പറഞ്ഞത് സത്യമാവുകയാണ്; മനസ് തുറന്ന് അഞ്ജലി മേനോൻ

13 JUNE 2018 12:20 PM IST
മലയാളി വാര്‍ത്ത

ബാംഗ്ലൂര്‍ ഡേയ്സ് ചിത്രീകരണത്തിനിടെ സംഭവിച്ച ഒരു കൗതുകകരമായ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയാണ് അഞ്ജലി മേനോൻ. ഫഹദ് ഫാസില്‍ 'കൂടെ' യെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വളരെ ഇഷ്ടപ്പെട്ടു, മാത്രമല്ല നാല് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ഡേയ്സ്ചിത്രീകരണത്തിന്റെ അവസാന ദിവസം അവിടെ നിന്നും പിരിയുന്നതിനെക്കുറിച്ച് ഞങ്ങള്‍ എല്ലാവരും കുറച്ചു സെന്റി ആയി. അത് കൊണ്ട് ഡിന്നറിന് ഒരുമിച്ച് കൂടാന്‍ തീരുമാനിച്ചു.

ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍, ലിറ്റില്‍, പിന്നെ ഞാനും. ഡിന്നര്‍ സമയത്ത് ഫഹദ് നസ്രിയ വിവാഹം സംസാര വിഷയമായി. വിവാഹത്തിന് കഴിഞ്ഞാല്‍ നസ്രിയയുടെ സിനിമാ ജീവിതം അവസാനിക്കും എന്ന് ഒരു പൊതു ധാരണ സിനിമാ ഇന്‍ഡസ്ട്രിയില്‍ നില നില്‍ക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ സംസാരിച്ചു. അത് കേട്ട് ദേഷ്യം പിടിച്ച് ഫഹദ് എന്നോട് പറഞ്ഞു, അഞ്ജലീ, നിങ്ങളുടെ അടുത്ത സിനിമയില്‍ അവളെ കാസറ്റ്‌ ചെയ്യൂ പ്ലീസ്, നസ്രിയ അഭിനയിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല എന്ന് ആരാണ് കരുതുന്നത്? പെട്ടന്ന് ഫഹദ് പറഞ്ഞ ആ വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തി.

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് ഫഹദ് പറഞ്ഞത് സത്യമാവുകയാണ്. ബാംഗ്ലൂര്‍ ഡേയ്സ് കഴിഞ്ഞു എന്റെ സിനിമയില്‍ നസ്രിയ അഭിനയിക്കുമ്പോള്‍ ഫഹദ് ഇടയ്ക്കിടെ ലൊക്കേഷനില്‍ വരുമായിരുന്നു, നസ്രിയ അഭിനയിക്കുന്നത് കാണാന്‍. അവരെക്കുറിച്ചോര്‍ത്തു വളരെ സന്തോഷം തോന്നുന്നു.

ഫഹദിനോട് എനിക്ക് അപ്പോഴൊന്നും കാര്യമായി സംസാരിക്കാന്‍ പറ്റിയിരുന്നില്ല. ഷൂട്ടിംഗ് തിരക്കുകളിലായിരുന്നത് കൊണ്ട്. എനിക്ക് നിങ്ങളോട് ഇത്രയും പറയണം എന്നുണ്ട് ഫഹദ്, നസ്രിയ ഉയരങ്ങളിലേക്ക് പറക്കുന്നുണ്ടെങ്കില്‍ അവളുടെ ചിറകുകളുടെ ശക്തി നിങ്ങളാണ്. അതൊരു വലിയ കാര്യമാണ്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നിന്ന നടി നസ്രിയ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് തിരിച്ചുവരികയാണ് കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ട് നസ്രിയയെ അഭിനന്ദിച്ചിരിക്കുകയാണ് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍.

നാല് സുവര്‍ണ വര്‍ഷങ്ങളാണ് അവള്‍ എനിക്ക് വേണ്ടി ത്യജിച്ചത് എന്ന് ഫഹദ് കുറിച്ചു. വിവാഹത്തിന് ശേഷം തിരിച്ചുവരവ് നടത്തിയ നസ്രിയ അഭിനയിക്കുന്ന കൂടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു ഫഹദ് കുറിച്ചത്.

ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ഇതിന് മുന്‍പ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗധരും ഒത്തുചേരുന്ന മികച്ച സിനിമ എന്നതിനെക്കാളുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാലു വര്‍ഷത്തിനുശേഷം സ്‌ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്.

ജീവിതത്തിലെ നാല് സുവര്‍ണ വര്‍ഷങ്ങള്‍ അവള്‍ ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും എന്ന് ഫഹദ് ഫേസ്‌ബുക്കില്‍ കുറിച്ചു. അഞ്ജലിമേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് നായകന്‍. നസ്രിയക്കൊപ്പം ചിത്രത്തിൽ പാര്‍വതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (8 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (8 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (8 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (10 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (10 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (10 hours ago)

Malayali Vartha Recommends