Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആപത് ഘട്ടത്തിൽ സഹോദരനെ സഹായിക്കാൻ എത്തുന്ന മരിച്ച സഹോദരിയുടെ ആത്മാവാണോ നസ്രിയ? നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് 'കൂടെ'യിലൂടെ തിരിച്ചെത്തുന്ന താരത്തെ കാണാൻ ആകാംഷയോടെ ആരാധകർ

14 JUNE 2018 10:55 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അകന്നു നിന്ന നടി നസ്രിയ നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ ലോകത്ത് 'കൂടെ'യിലൂടെ തിരിച്ചുവരുന്നത് കൊണ്ട് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. അഞ്ജലി മേനോൻ ചിത്രത്തിൽ നസ്രിയ ആത്മാവായി എത്തുന്നു എന്നാണു പുതിയ റിപ്പോർട്ട്. 

പൃഥ്വിരാജ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാകും സിനിമയുടെ പോക്ക് എന്നാണ് അറിയുന്നത്. സഹോദരനായും, കാമുകനായും രണ്ട് വ്യത്യസ്‌ത ജീവിതഘട്ടങ്ങളിലാണ് പൃഥ്വി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. കാമുകിയായി പാര്‍വ്വതിയും അനുജത്തിയായി നസ്രിയയും വേഷമിടുന്നു. 

പടത്തിന്റെ ആദ്യ പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ തന്നെ മറാത്തി ചിത്രമായ ഹാപ്പി ജേർണി എന്ന സിനിമയുടെ റീമെയ്ക് ആണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. സഹോദരനെ ആപത് ഘട്ടത്തിൽ സഹായിക്കാൻ എത്തുന്ന മരിച്ച സഹോദരിയുടെ ആത്മാവ്. ഇതാണ് മറാത്തി ചിത്രത്തിന്റെ പ്രമേയം. 

അതെ മറാത്തി ചിത്രത്തിൻറെ അവകാശം അഞ്ജലി വാങ്ങിയെന്നത് ശരിവെക്കും വിധം ആയിരുന്നു അടുത്ത വാർത്ത. സിനിമയിലെ ഈ സഹോദരി കഥാപാത്രത്തിന്റെ അതെ ലുക്കിലാണ് നസ്രിയ ആദ്യ സോങ്ങിന്റെ ടീസറിൽ പ്രത്യക്ഷ പെട്ടത്. ഇതോടെ ആരാധകർ സംഭവം ശരി വെച്ചു. എന്തായാലും പടം ഇറങ്ങുമ്പോഴേ സത്യവസ്ഥ ഉറപ്പിക്കാൻ കഴിയൂ. പൃഥ്വിരാജ്, പാർവ്വതി എന്നിവരാണ് 'കൂടെ' യിലെ മറ്റു താരങ്ങൾ. 

ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി, അതുല്‍ കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ക്യാമറ ലിറ്റില്‍ സ്വയംപ്. പറവ എന്ന ചിത്രത്തിന് ശേഷം ലിറ്റില്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണിത്. ഗാനങ്ങള്‍, എം.ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നൊരുക്കുന്നു. ഗാനരചന റഫീഖ് അഹമ്മദ്. കലാസംവിധാനം അരവിന്ദ് അശോക് കുമാര്‍, എഡിറ്റിങ് പ്രവീണ്‍ പ്രഭാകര്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends