പുതിയ ചിത്രത്തിലെ ഓഫര്‍ നിഷേധിച്ചതിന് കാരണം വെളിപ്പെടുത്തി കരീന

വീരെ ദി വെഡ്ഡിംഗ് ഫിലിമിന് ശേഷം നിരവധി ഓഫറുകളാണ് കരീനയെ തേടിയെത്തുന്നത്. ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ പുതിയ ഓഫറുകള്‍ താരം വേണ്ടെന്നു വയ്ക്കുകയാണ്. ഏറ്റവുമൊടുവില്‍ ലഗാനും ജോധാ അക്ബറുമൊക്കെ ഒരുക്കിയ അശുതോഷ് ഗൊവാരിക്കറുടെ പുതിയ ചിത്രത്തിലേക്കുള്ള ഓഫറും താരം വേണ്ടെന്ന് വെച്ചിരിക്കുകയാണ്.
ഈ വര്‍ഷം സതീഷ് രജ്‌വാഡെ സംവിധാനം ചെയ്ത് പുറത്തിറങ്ങഇയ ചിത്രം ആപ്ല മനുസ് ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് അശുതോഷ്. ഇതില്‍ നായികയായാണ് കരീനയെ സ്വാഗതം ചെയ്തത്. എന്നാല്‍, കരീന കയ്യൊഴിയുകയായിരുന്നു. അവസരങ്ങള്‍ വേണ്ടെന്നു വെക്കുന്നത് എന്താണെന്ന് ചോദിക്കുന്നവരോട് കരീനയുടെ മറുപടി ഇതാണ്.
കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അതിനുവേണ്ടി സമയം മാറ്റിവെക്കണമെന്നുമുള്ള തീരുമാനത്തിലാണിത്. മകന്‍ തൈമൂറിന് അമ്മയെ ഏറെ ആവശ്യമുള്ള സമയമാണിതെന്നും അതിനാല്‍ വര്‍ഷത്തില്‍ പരമാവധി ഒരു സിനിമയേ ചെയ്യൂ എന്നുമാണ് താരം പറയുന്നത്. ബോളിവുഡ് ഹംഗാമയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

കഥാപാത്രങ്ങളും സിനിമകളും മോശമായതുകൊണ്ടല്ലെന്നും നല്ല ചിത്രങ്ങള്‍ ലഭിച്ചാല്‍ ചെയ്യുമെന്നും ഇപ്പോള്‍ തിരക്കുകളിലേയ്ക്ക് മാറാന്‍ താത്പര്യമില്ലെന്നും താരം പറഞ്ഞു.

https://www.facebook.com/Malayalivartha


























