നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം നസ്രിയയുടെ തിരിച്ചുവരവ് ഇങ്ങനെ?

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരുകയാണ്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ നസ്രിയ ആത്മാവായി എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. പടത്തിന്റെ ആദ്യ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോള്‍ തന്നെ മറാത്തി ചിത്രമായ ഹാപ്പി ജേര്‍ണി എന്ന സിനിമയുടെ റീമെയ്ക് ആണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതിനെ ശെരിവെക്കും വിധം ആയിരുന്നു അടുത്ത വാര്‍ത്ത. അഞ്ജലി അതെ മറാത്തി ചിത്രത്തിന്റെ അവകാശം വാങ്ങിയെന്നത്.
സഹോദരനെ ആപത് ഘട്ടത്തില്‍ സഹായിക്കാന്‍ എത്തുന്ന മരിച്ച സഹോദരിയുടെ ആത്മാവ്. ഇതാണ് മറാത്തി ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ ഈ സഹോദരി കഥാപാത്രത്തിന്റെ അതെ ലുക്കിലാണ് നസ്രിയ ആദ്യ സോങ്ങിന്റെ ടീസറില്‍ പ്രത്യക്ഷ പെട്ടത്. ഇതോടെ ആരാധകര്‍ സംഭവം ശരി വെച്ചു. എന്നിരുന്നാലും പടം ഇറങ്ങുമ്പോഴേ സത്യവസ്ഥ എന്തെന്ന് ഉറപ്പിക്കാന്‍ കഴിയൂ.


https://www.facebook.com/Malayalivartha


























