20 വര്‍ഷങ്ങൾക്ക് ശേഷം അവർ വീണ്ടും ഒന്നിക്കുന്നു ; മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നത് പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തമിഴ് താരം പ്രഭുവും മോഹന്‍ലാലും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതായി സൂചന. പുലിമുരുഗന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്ന് ചിത്രത്തിലെ പ്രധാനകഥാപാത്രമായി മോഹന്‍ലാല്‍ എത്തുമെന്നും അതിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായാകും പ്രഭുവും എത്തുക. നേരത്തെ പ്രിയദര്‍ശന്‍ ഒരുക്കിയ കാലാപാനിയില്‍ ഒരു പ്രധാന കഥാപാത്രമായി പ്രഭു എത്തിയിരുന്നു.
പുലിമുരുഗന് വേണ്ടി തിരക്കഥയെഴുതിയ ഉദയ് കൃഷ്ണ തന്നെയാകും പുതിയ വൈശാഖ് ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. സംഘടനത്തിന് ഏറെ പ്രധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയിന്‍ തന്നെയാകും ആക്ഷന്‍ ഒരുക്കുന്നതെന്നാണ് സൂചന.
അതിനൊപ്പം പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും ഒരു പ്രാധാന വേഷത്തില്‍ പ്രധു എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുഞ്ഞാലി ഒന്നാമനായി മധുവും, ബോളിവുഡില്‍ നിന്നും ഒരു പ്രമുഖ താരവും അണിനിരക്കുമെന്നും സൂചനകളുണ്ട്.
https://www.facebook.com/Malayalivartha


























