സ്ത്രീകള്‍ എപ്പോഴും ഉറച്ചമനസ്സോടെ നില്‍ക്കണമെന്ന് സണ്ണി ലിയോണ്‍

സ്ത്രീകള്‍ എവിടെയായാലും ആരുടെ മുന്നിലും വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ ഉറച്ച മനസോടെ നില്‍ക്കേണ്ടവരാണ്. ഇവിടെ ആരെങ്കിലും തങ്ങളുടെ ദുരനുഭവം തുറന്നുപറയുകയോ പരാതി നല്‍കുകയോ ചെയ്താല്‍ മാത്രമെ മറ്റുള്ളവരും അതിന്റെ പുറകെ കാര്യങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ.
മനക്കരുത്തും മാനസിക സമ്മര്‍ദ്ദവും മൂലമാണ് പലരും മോശം അനുഭവങ്ങള്‍ തുറന്നു പറയുന്നത്. താനും അത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ട്. പലരില്‍ നിന്നും തനിക്ക് നേരെയും മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇക്കാര്യം പുറത്തു പറയാന്‍ എനിക്ക് ഭയമായിരുന്നു. അതിനൊപ്പം, എങ്ങനെയാണ് പരാതിപ്പെടുകയെന്നു പോലും തനിക്കറിയില്ലായിരുന്നുവെന്നും സണ്ണി വ്യക്തമാക്കി.
കാസ്റ്റിംഗ് കൗച്ചിന് താന്‍ ഇരയായിട്ടില്ല. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇന്ന് കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നു.

സിനിമയില്‍ ഈ സംബ്രദായം ഇല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, ഞാന്‍ ഭര്‍ത്താവ് ഡാനിയലിനൊപ്പം സുരക്ഷിതയാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/Malayalivartha


























