വേണ്ട സാറെ കല്യാണമേ വേണ്ട... നടിയെ കല്യാണം കഴിക്കണമെന്ന മോഹവുമായി കറങ്ങിയ ആരാധകന്‍ പെട്ടുപോയി

ആ ആരാധകന്റെ ജീവിതാഭിലാഷമായിരുന്നു സീരിയല്‍ താരത്തെ വിവാഹം കഴിക്കുക എന്നത്. അവസാനം പോലീസ് പിടിയിലുമായി. ഓണ്‍ലൈന്‍ വഴി നിരന്തരം സന്ദേശമയച്ച് സീരിയല്‍ താരത്തെ ശല്യപ്പെടുത്തിയ ആരാധകനെയാണ് പൊലീസ് പൊക്കിയത്.
മുംബൈയിലാണ് സംഭവം. പ്രശസ്തയായ മറാത്തി സീരിയില്‍ നടിക്കാണ് ആരാധകന്റെ ശല്യം നേരിടേണ്ടി വന്നത്. 30 കാരനായ സരണ്‍ ജോഷി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഈ മെയില്‍ വ!ഴി 40 ഓളം അശ്ലീല സന്ദേശമയച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത്.
നടിയെ വലിയ ഇഷ്ടമാണെന്നും നേരില്‍ കാണണമെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ സന്ദേശമയച്ച് ശല്യം ചെയ്തതായി പൊലീസ് പറഞ്ഞു. മെയ് 31 മുതല്‍ ഇയാള്‍ നിരന്തരം സന്ദേശമയക്കുകയായിരുന്നവെന്നും നടി പറഞ്ഞു.
നടിയുടെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നാണ് ഇയാള്‍ ഇമെയില്‍ വിലാസം തപ്പിയെടുത്തത്. IT ആക്ട് കൂടാതെ IPC 509 വകുപ്പ് പ്രകാരവും ഇയാളഅകക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























