ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കണമെന്ന് താരങ്ങള്‍... പുറത്താക്കിയതിനെതിരേ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്ന് സിദ്ദിഖ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തെ അമ്മയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ഈ ആവശ്യവുമായി താരങ്ങള്‍ രംഗത്തെത്തിയത്. അമ്മയില്‍ നിന്ന് ദിലീപ് പുറത്താക്കപ്പെട്ടത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് താരങ്ങളുടെ വാദം.
ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായാണ് ജനറല്‍ ബോഡിയില്‍ ഇന്ന് അവതരിപ്പിച്ചത്. നടി ഊര്‍മിള ഉണ്ണിയാണ് ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. ദിലീപിനെ പുറത്താക്കിയത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഇതിന് മറുപടിയായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
പുറത്താക്കിയതിനെതിരേ ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്ന് ജോയിന്റ് സെക്രട്ടറി സിദ്ദിഖും പറഞ്ഞു. അടുത്ത എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അമ്മയുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുക്കുകയും ചെയ്തു. മുകേഷാണ് വൈസ് പ്രസിഡന്റ്.
https://www.facebook.com/Malayalivartha

























