Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

മോഹന്‍ലാല്‍ അവതാരകന്‍; ശ്വേതാ മേനോന്‍, രഞ്ജിനി ഹരിദാസ്, പേളി മാണി ഫുള്‍ ലിസ്റ്റ് മുതല്‍ അരിസ്റ്റോ സുരേഷ് വരെ 16 താരങ്ങള്‍; ആദ്യ എപ്പിസോഡ് പൊളിച്ചടുക്കി മോഹന്‍ലാല്‍; വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി മലയാളം ബിഗ് ബോസിന് തുടക്കം

24 JUNE 2018 10:49 PM IST
മലയാളി വാര്‍ത്ത

മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി മലയാളം ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്. അതേസമയം ബിഗ് ബോസിലെത്തിയ എല്ലാ നടിമാര്‍ക്കും മോഹന്‍ലാലിന്റെ താര പ്രതിഭ കണ്ട് കെട്ടിപ്പിടിക്കണമെന്നായി. ലാലേട്ടനാകട്ടെ തനതായ ശൈലിയില്‍ അവരെ സ്വീകരിച്ചു. എന്നാല്‍ രഞ്ജിനി ഹരിദാസ് കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞത് അമ്മയെയാണ്. ഇത് മോഹന്‍ലാല്‍ തുറന്ന് പറയുകയും ചെയ്തു. അത് വലിയ ചിരിയിലും നിറഞ്ഞ കൈയ്യടിയിലും കലാശിച്ചു. അവസാനം മോഹന്‍ലാലിനെ കെട്ടിപ്പിടിക്കാമെന്നായി രഞ്ജിനി.

ഇങ്ങനെ സംഭവ ബഹുലമായ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളം ബിഗ് ബോസ് മുംബൈ ഫിലിംസിറ്റിയില്‍ നിന്നുമാണ് ചിത്രീകരണം നടത്തുന്നത്.

കണ്ണുകെട്ടിയാണ് ബിഗ് ബോസിലേകുള്ള മോഹന്‍ലാലിന്റെ വരവ്. പച്ചപ്പും നീന്തല്‍കുളവുമെല്ലാമുള്ള നല്ല മനോഹരമായ ഒരു വീട്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. 60 ക്യാമറകള്‍ വീടിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ബിഗ് ബോസിലെ ഏറ്റവും പ്രധാനപ്പെട്ട നിയമാവലിയില്‍ ഒന്നാണ് മലയാളം മാത്രം സംസാരിക്കണമെന്നത്. മോഹന്‍ലാല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്.

ഭക്ഷണത്തിനായി വിശാലമായ ഡൈനിങ് ഹാള്‍. പങ്കെടുക്കുന്ന പതിനാറു പേര്‍ക്കുമായി ആകെ പത്ത് സീറ്റുകള്‍ മാത്രമേയുള്ളൂ. എന്തായിരിക്കും അതിനു കാരണമെന്ന് കാത്തിരുന്നു കാണാം.

ഓപ്പണ്‍ കിച്ചനാണ്. ഭക്ഷണമൊരുക്കാനുള്ള എല്ലാ സൗകര്യവും ഇതിലുണ്ട്. ബോയിങ് ബോയിങിലെ പ്രസിദ്ധമായ നര്‍മരംഗം ഓര്‍മിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ വിവരണം തുടര്‍ന്നത്. അംഗങ്ങള്‍ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കണം..

നോരോലാക്കാണ് ബിഗ് ബോസ്സിന്റെ വീട്ടിലെ കലവറ. പതിനാറ് പേര്‍ക്ക് നൂറു ദിവസം ജീവിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പക്കച്ചറികളും പഴ വര്‍ഗ്ഗങ്ങളും അരിയും ഗോതമ്ബും പരിപ്പും ഉള്ള വിശാലമായ ഒരു കലവറ. ബെല്ലടിച്ചാല്‍ പുറത്തു പോകണമെന്ന കണ്ടീഷനുണ്ട്.

ചായപ്പൊടിയും പഞ്ചസാരയും എടുത്ത് അടുക്കളയിലെത്തിയ മോഹന്‍ലാലിന് ബിഗ് ബോസ്സിന്റെ കോള്‍ വന്നു. കണ്‍ഫെഷന്‍ റൂമിലേക്ക് ചെല്ലാന്‍. മോഹന്‍ ലാല്‍ ചായപ്പൊടിയ്ും പഞ്ചസാരയും കൊണ്ടു കണ്‍ഫെഷന്‍ റൂമിലേക്ക് പോകുന്നു. മനസ്സില്‍ കുറ്റ ബോധം തോന്നിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.. എന്ന ഡയലോഗ് മോഹന്‍ലാല്‍ അനുസ്മരിക്കുന്നു.

ബിഗ് ബോസ്സിലെ എല്ലാ കാര്യങ്ങളും അതിന്റെ നിയമാവലി അനുസരിച്ചാണ് നീങ്ങുന്നത്. അത് അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.. മിസ്റ്റര്‍ മോഹന്‍ലാല്‍ താങ്കള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുന്നു. എന്ന നിര്‍ദ്ദേശമാണ് ബോസ് നല്‍കിയത്.

ഉറങ്ങുന്നതിനായി ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലമാണ് ഒരുക്കിയിട്ടുള്ളത്.. മനോഹരമായ അലങ്കരിച്ച ബെഡ് റൂമുകളാണ്. ഇരുട്ടിലും പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ് ബെഡ് റൂമിലുള്ളത്.

വലിയൊരു ടിവിയാണ് സ്വീകരണ മുറിയില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്. മനോഹരമായി അലങ്കരിച്ച ഇരിപ്പിടങ്ങളാണ്.കുളിമുറി. തീര്‍ത്തും രാജകീയം
കുളിയ്ക്കാനും പ്രഭാതകര്‍മങ്ങള്‍ ചെയ്യാനും വിശാലമായ ഏരിയ. പക്ഷേ, പതിനാറു പേര്‍ക്കുമായി രണ്ടു ബാത്ത് റൂം രണ്ടും ടോയ്‌ലറ്റും മാത്രമേയുള്ളൂ. ക്യാമറയില്ലാത്ത രണ്ടേ രണ്ടു സ്ഥലങ്ങള്‍ ഇതാണ്.

60 ക്യാമറകളില്‍ നിന്നുള്ള കാഴ്ചകള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയിരിക്കുന്ന പ്രത്യേകം മുറിയും മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇനി ചെറിയ കാര്യങ്ങളില്ല. വലിയ കാര്യങ്ങള്‍ മാത്രം.

നല്ലൊരു ഇന്‍ട്രോയോടെയാണ് മോഹന്‍ലാല്‍ ശ്വേതയെ അവതരിപ്പിച്ചത്. ശ്വേതയുടെ കുടുംബത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ഇന്‍ട്രോ. അതിനു ശേഷം ശ്വേതയുടെ ഒരു നൃത്തപരിപാടിയും. അതേ ബിഗ് ബോസ് മലയാളത്തിലെ ആദ്യത്തെ അംഗം ശ്വേതാ മേനോന്‍.

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ദീപന്‍ മുരളിയെയാണ് മോഹന്‍ലാല്‍ രണ്ടാമതായി വിളിച്ചത്. ദീപന്റെയും ഒരു ഡാന്‍സുണ്ടായിരുന്നു. പരിണയം എന്ന സീരിയലിലൂടെയായിരുന്നു ദീപന്റെ അരങ്ങേറ്റം. നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലുകളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട താരമാണ്. കല്യാണം കഴിഞ്ഞിട്ട് 58 ദിവസം മാത്രമേ ആയിട്ടുള്ളൂ. മായയാണ് ഭാര്യയുടെ പേര്.

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് മൂന്നാമതായെത്തിയത്. പിതാവ് ജഗതിയുടെ അനുമതിയോടെ തന്നെയാണ് പരിപാടിക്കെത്തിയതെന്ന് ശ്രീലക്ഷി അറിയിച്ചു. പഠനശേഷം ശിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനാലായിരുന്നു കുറച്ചു കാലം രംഗത്തു നിന്നു വിട്ടു നിന്നതെന്ന് താരം അറിയിച്ചു. അവതാരകയായും നായികയായും ഒരു കൈ നോക്കിയതിനുശേഷമായിരുന്നു ശ്രീലക്ഷ്മി ഗള്‍ഫിലേക്ക് പറന്നത്. ചെറിയൊരു മഴയുണ്ട്. കുടനിവര്‍ത്തി ശ്രീലക്ഷ്മി വീട്ടിലേക്ക് പ്രവേശിക്കുന്നു. ശ്വേതയും ദീപനും ലക്ഷ്മിയെ സ്വാഗതം ചെയ്യുന്നു. ശ്വേത വീട്ടിലെ കാര്യങ്ങള്‍ പരിചയപ്പെടുത്തുന്നു.

നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്നു പാടാം.. പാട്ടിന്റെ ഈണം നീയാണ്.. എന്ന നൃത്തവുമായിട്ടായിരുന്നു സീരിയല്‍ താരം ശ്രീനിഷ് അരവിന്ദന്റെ വരവ്. പ്രണയം എന്ന സീരിയലിലൂടെയാണ് മിനിസ്‌ക്രീനിലെത്തിയത്. ഉയിര്‍ എഴുത്ത് എന്ന തമിഴ് ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു തുടക്കം. കല്യാണം കഴിച്ചിട്ടില്ല. ഒരു തമിഴ്ച്ചുവയുള്ള സംസാരമാണ് ശ്രീനിഷ്

സിനിമാനാടക നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഹിമ ശങ്കര്‍. സൂഫി പറഞ്ഞ കഥ, യുഗപുരുഷന്‍, അപൂര്‍വരാഗം, സീനിയേഴ്‌സ്, തല്‍സമയം ഒരു പെണ്‍കുട്ടി, ഇയോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂം നാടകങ്ങളിലും ഏറെ ശ്രദ്ധേയയാണ്. തൃശൂരാണ് സ്വദേശം. മുടി ക്രോപ്പ് ചെയ്താണ് ഹിമ എത്തിയിട്ടുള്ളത്. ലാല്‍ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. ഒരു ചെയ്ഞ്ചിനു വേണ്ടിയാണ് ഇതെന്നായിരുന്നു ഹിമയുടെ മറുപടി.

അരിസ്‌റ്റോ എന്നത് ബ്രാന്‍ഡിന്റെ പേരല്ല.. സ്ഥലത്തിന്റെ പേരാണെന്ന് സുരേഷ്. മുത്തേ പൊന്നേ കരയല്ലേ എന്ന ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ പാട്ടിലൂടെയാണ് മലയാളികളുടെ ഹൃദയം കീഴടക്കിയത്. പാട്ട് എഴുതുകയും ഈണം നല്‍കുകയും പാടുകയും ചെയ്യുമെന്നതാണ് സുരേഷിന്റെ ഏറ്റവും വലിയ പ്രത്യേകത.

സാമൂഹ്യ പ്രവര്‍ത്തകയായ ദിയാ സനയാണ് അടുത്തതായെത്തിയത്. സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടി വരുന്നതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളയാളായിരുന്നു ഇവര്‍. കിസ്സ് ഓഫ് ലവ് പ്രക്ഷോഭത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാറു തുറക്കല്‍ സമരത്തിലൂടെ സദാചാര വാദികളുടെ ശക്തമായ സോഷ്യല്‍മീഡിയ ആക്രമണത്തിന് വിധേയയായിരുന്നു.

ശിര്‍ക്, അന്യര്‍ക്ക് പ്രവേശനമില്ല, മൈസൂര്‍ 150 കിലോമീറ്റര്‍, പ്രജാപതി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ താരം. കന്നഡ മൂവിയ്ക്കു വേണ്ടി പേരു മാറ്റുകയായിരുന്നു. ഏഴ് ഭാഷകളറിയാം. അച്ഛന്‍ മലയാളിയാണ്. ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

അനവധി ആല്‍ബങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തനാണ്. രണ്ടു ഭാര്യമാരുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സുന്ദരിപ്പെണ്ണേ എന്ന ഗാനവുമായിട്ടായിരുന്നു ബഷീറിന്റെ വരവ്. രണ്ട് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പൊതു സമൂഹത്തിന് മുന്നില്‍ ഒരു മോശം അഭിപ്രായം ഉണ്ട്. അതു മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് ബഷീര്‍ പറഞ്ഞു.

ബാംഗ്ലൂര്‍ സ്വദേശിയാണ്. ക്രിക്കറ്റ് താരമാണ്. ആറോളം കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബിസിനസ് ചെയ്യുന്നു. പരിചയപ്പെടുത്തിയതിനു ശേഷം മനോജിന്റെ ആഗ്രഹം പറഞ്ഞത് കരഘോഷത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. മനോജിന് മോഹന്‍ലാലിനെ ഒന്നു കെട്ടിപ്പിടിക്കണം. അങ്ങനെ മനോജും അതിഥികളുടെ കൂട്ടത്തിലേക്ക്..

അവതാരകയും നടിയും മോഡലുമായ പേളിമാണിയാണ് അടുത്തെത്തിയത്. പേളി മാണിക്ക് ഈ ഷോയില്‍ പങ്കെടുക്കാന്‍ നല്ല ഭയമായിരുന്നു. പേടിച്ച് പിന്‍വാങ്ങരുതെന്ന പിതാവിന്റെ നിര്‍ദ്ദേശത്തിനു വഴങ്ങി ഒടുവില്‍ എത്തുകയായിരുന്നു. ഒരു ബുള്ളറ്റുമായാണ് പേളി സ്‌റ്റേജിലെത്തിയത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്.

ആദ്യമായ റിയാലിറ്റി ഷോ. ഏഷ്യനെറ്റിലെ മോഹന്‍ലാല്‍ ഹോസ്റ്റ് ചെയ്യുന്ന പരിപാടിയെന്ന നിലയില്‍ പങ്കെടുക്കുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ ജോജി. മോഡലും ആക്ടിങുമാണ് പാഷന്‍. മാസ്റ്റര്‍ പീസില്‍ പ്രധാന വേഷം കൈകാര്യം ചെയ്തതിലൂടെ ശ്രദ്ധിക്കപ്പെട്ടു.

സോഷ്യല്‍മീഡിയയിലെ വിവാദ പരാമര്‍ശങ്ങളിലൂടെ സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. സാബു മോന്‍ എന്ന അബ്ദുല്‍ സമദ്. തരികിട പരിപാടിയുടെ പ്രശസ്തനായി. ഇപ്പോള്‍ പേര് തന്നെ തരികിട സാബുവായി. കായംകുളത്താണ് വീട്. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്.

എന്റെ മാനസപുത്രിയിലെ ഗ്ലോറിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരം. ദിലീപിന്റെ കാര്യസ്ഥന്‍ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. തമിഴില്‍ തോലൈപേശി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ജനിച്ചതും വളര്‍ന്നതും ഉത്തരേന്ത്യയിലാണ്. അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയുമാണ്. മനോജ് യാദവിനെ വിവാഹം ചെയ്തു.

ടിവി നടിയും അവതാരകയും മോഡലുമായ രഞ്ജിനി ഹരിദാസും എത്തുന്നു. മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുഖവുര ആവശ്യമില്ലാത്ത പേരാണ് രഞ്ജിനി ഹരിദാസ്.

ബിഗ് ബോസ് മലയാളത്തില്‍ പേളി മാണിക്കൊപ്പം രഞ്ജിനി ഹരിദാസും എത്തുന്നുവെന്നത് ശ്രദ്ധേയമാണ്. രണ്ടു പേരും അവതാരകരെന്ന നിലയില്‍ ഏറെ പ്രശസ്തരായതിനു ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (10 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (11 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (11 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (11 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (12 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends